കൃത്യവിലോപം; വിചാരണ കോടതി ജഡ്ജിയെ പുറത്താക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി

ബെംഗളൂരു: കർണാടകയിൽ വിചാരണ കോടതി ജഡ്ജിയെ സർവിസിൽനിന്ന് പുറത്താക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി. ഒരു കേസിൽ വിധിയുടെ മുഴുവൻ ഭാഗവും തയാറാക്കുകയോ നിർദേശിക്കുകയോ ചെയ്യാതെ അവസാന ഭാഗം തുറന്ന കോടതിയിൽ പറയാൻ ജുഡീഷ്യൽ ഓഫിസർക്ക് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി.
ഗുരുതരമായ കൃത്യവിലോപം നടത്തിയ സംഭവത്തിൽ നേരത്തെ വിചാരണ കോടതി ജഡ്ജിയെ കർണാടക ഹൈക്കോടതി ഫുൾ ബെഞ്ച് പുറത്താക്കിക്കൊണ്ട് ഉത്തരവിട്ടിരുന്നു.
എന്നാൽ, ഈ വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഈ ഉത്തരവിനെ ചോദ്യംചെയ്ത് ഹൈക്കോടതി രജിസ്ട്രാർ ജനറൽ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി.
ഗുരുതര കൃത്യവിലോപം നടന്ന വിഷയത്തിൽ വിചാരണ കോടതി ജഡ്ജിയെ വെള്ളപൂശാൻ ശ്രമിച്ച കർണാടക ഹൈക്കോടതിയെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി, വിചാരണ കോടതി ജഡ്ജിയുടെ പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി. വിധിന്യായങ്ങൾ തയാറാക്കുകയോ നിർദേശിക്കുകയോ ചെയ്യാതെ, ഒരു ന്യായവിധി നൽകുന്നതിൽ കാണിച്ച കടുത്ത അശ്രദ്ധ അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. സ്റ്റെനോഗ്രാഫറുടെ പരിചയക്കുറവും കാര്യക്ഷമതയില്ലായ്മയും മൂലമാണ് ഇത് സംഭവിച്ചതെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിച്ചില്ല.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
