നിയമസഭ തിരഞ്ഞെടുപ്പ്; 130 സീറ്റുകൾ നേടുമെന്ന് ആത്മവിശ്വാസവുമായി യെദിയൂരപ്പ

ബെംഗളൂരു: കർണാടകയിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 125-130 സീറ്റുകൾ നേടി അധികാരം നിലനിര്‍ത്തുമെന്ന് മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച 189 സീറ്റുകളില്‍ 125-130 സീറ്റുകൾ ബിജെപി നേടുമെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിൽ പാര്‍ട്ടി നേതാക്കള്‍ സന്തുഷ്ടരാണ് എന്നും ബിജെപി കർണാടകയിൽ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്കുള്ളിലെ വിയോജിപ്പ് തിരഞ്ഞെടുപ്പ് ഫലത്തെ തടസ്സപ്പെടുത്തുമെന്ന റിപ്പോർട്ടുകൾ അദ്ദേഹം തള്ളിക്കളഞ്ഞു. മുതിർന്ന നേതാക്കളുടെ വിമത നീക്കങ്ങള്‍ക്കും രാജിയ്ക്കും ഇടയിലാണ് യെദിയൂരപ്പയുടെ അഭിപ്രായ പ്രകടനം.
അതേസമയം, കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലേയ്ക്ക് ശേഷിക്കുന്ന 35 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ തീരുമാനിക്കാന്‍ കേന്ദ്രമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ബുധനാഴ്ച യോഗം ചേർന്നു. ശേഷിക്കുന്ന സീറ്റുകളുടെ ലിസ്റ്റ് ഇന്ന് പുറത്തുവിടുമെന്നാണ് സൂചന.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.