നിയമസഭ തിരഞ്ഞെടുപ്പ്; മുൻ മുഖ്യമന്ത്രിയുടെ മക്കൾ സൊറബയിൽ ഏറ്റുമുട്ടും

ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ സൊറബ മണ്ഡലത്തിൽ നിന്നും മുൻ മുഖ്യമന്ത്രി എസ്. ബംഗാരപ്പയുടെ മക്കൾ തമ്മിൽ ഏറ്റുമുട്ടലിന് കളമൊരുങ്ങും.
ശിവമോഗ ജില്ലയിലെ സൊറബ മണ്ഡലത്തിലാണ് എസ്. ബംഗാരപ്പയുടെ മക്കളായ കുമാർ ബംഗാരപ്പയും മധു ബംഗാരപ്പയും ഏറ്റമുട്ടുന്നത്. നിലവിലെ എംഎൽഎകൂടിയായ കുമാർ ബംഗാരപ്പ ബിജെപിക്കുവേണ്ടിയും അനുജൻ മധു ബംഗാരപ്പ കോൺഗ്രസിനു വേണ്ടിയും രംഗത്തിറങ്ങും. 2018-ലെ തിരഞ്ഞെടുപ്പിൽ കുമാർ ബംഗാരപ്പ 3286 വോട്ടിന് ജെഡിഎസ് സ്ഥാനാർഥിയായിരുന്ന മധു ബംഗാരപ്പയെ തോൽപ്പിച്ചിരുന്നു. 1967 മുതൽ 1994 വരെ എസ്. ബംഗാരപ്പ പ്രതിനിധാനം ചെയ്ത മണ്ഡലമാണിത്.
കോൺഗ്രസ് അംഗമായിരുന്ന കുമാർ 2018-ലെ തിരഞ്ഞെടുപ്പിന് മുമ്പാണ് ബിജെപിയിൽ ചേർന്നത്. ജെഡിഎസിലായിരുന്ന മധു 2021-ലാണ് കോൺഗ്രസിലെത്തിയത്. 2004 മുതൽ നടന്ന തിരഞ്ഞെടുപ്പുകളിൽ ഇരുവരും നേർക്കുനേർ മത്സരിച്ചിട്ടുണ്ട്.
നാലുതവണ സൊറബയിൽ ജയിച്ച കുമാർ ബംഗാരപ്പ ഒരുതവണ മന്ത്രിയുമായിട്ടുണ്ട്. 1996 (ഉപതിരഞ്ഞെടുപ്പ്), 1999, 2004, 2018 വർഷങ്ങളിലാണ് ജയിച്ചത്. മധു ബംഗാരപ്പ 2013-ൽ ഇവിടെ ജയിച്ചു. ഇരുവരും കന്നഡ സിനിമാരംഗത്തും സജീവമാണ്. നടനും സിനിമാ നിർമാതാവുമായ മധു ബംഗാരപ്പ മുമ്പ് ജെഡിഎസ് യൂത്ത് വിങ് സംസ്ഥാന അധ്യക്ഷനായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
