കുമാരസ്വാമിയുടെ വാശി ഫലം കണ്ടു; ഭവാനി രേവണ്ണയ്ക്ക് സീറ്റില്ല

ബെംഗളൂരു: ഇത്തവണത്തെ കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ എച്ച്.ഡി. ദേവഗൗഡയുടെ മൂത്ത മകന്റെ ഭാര്യ ഭവാനി രേവണ്ണയ്ക്ക് ഹാസനിൽ സീറ്റില്ല.
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനെ ചൊല്ലി ദേവെഗൗഡ കുടുംബത്തില്‍ രൂക്ഷമായ അടി നടക്കുന്നതിനിടെയാണ് പുതിയ സംഭവ വികാസം. ഹാസൻ സീറ്റില്‍ ഭാര്യ ഭവാനിയെ മല്‍സരിപ്പിക്കണമെന്ന ആവശ്യവുമായി മൂത്തമകന്‍ എച്ച്.ഡി.രേവണ്ണയും അനുവദിക്കാനാവില്ലെന്ന് ഇളയ മകന്‍ കുമാരസ്വാമിയും കടുംപിടിത്തം തുടർന്നിരുന്നു. പ്രശ്നപരിഹാരത്തിനായി ദേവെഗൗഡയെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും തീരുമാനമായിരുന്നില്ല. പകരം ഈ സീറ്റിൽ കുമാരസ്വാമി പിന്തുണയ്ക്കുന്ന മുന്‍ എം.എല്‍.എയുടെ മകന്‍ സ്വരൂപിന് സീറ്റ് നൽകി.
ഹാസനില്‍ ഭവാനിയെ മത്സരിപ്പിച്ചേ തീരുവെന്നായിരുന്നു എച്ച്.ഡി.രേവണ്ണയുടെ ആവശ്യം. രേവണ്ണയും കുടുംബവും മണ്ഡലത്തില്‍ പ്രചാരണവും തുടങ്ങിയിരുന്നു. ഭാര്യയ്ക്ക് സീറ്റില്ലെങ്കില്‍ ഇത്തവണ താനും മത്സരിക്കുന്നില്ലെന്നു ഹോളേ നരസിപുരയിലെ സിറ്റിങ് എം.എല്‍.എ കൂടിയായ രേവണ്ണ അച്ഛന്‍ ദേവെഗൗഡയെ അറിയിച്ചിട്ടുണ്ട്. കുടുംബത്തില്‍ നിന്ന് ഒരാള്‍ കൂടി മത്സര രംഗത്തിറങ്ങുന്നതു പാര്‍ട്ടിയ്ക്ക് താങ്ങാവുന്നതിലുമപ്പുറമാണെന്നാണു എച്ച്.ഡി. കുമാരസ്വാമിയുടെ നിലപാട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.