നിയമസഭ തിരഞ്ഞെടുപ്പ്; രണ്ട് ജില്ലകളിൽ കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് സി.പി.എം

ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ കോൺഗ്രസ് സ്ഥാനാർഥികളെ പിന്തുണയ്ക്കുമെന്ന് സി. പി.എം തീരുമാനം. തീരദേശ ജില്ലകളായ ദക്ഷിണ കന്നഡയിലും ഉഡുപ്പിയിലും സ്വന്തം സ്ഥാനാർഥികളെ നിർത്തേണ്ടതില്ലെന്നാണ് സി.പി.എം തീരുമാനം. ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണിത്.
ഈ മാസം 18ന് മംഗളൂരു ടൗൺ ഹാളിൽ സി.പി.ഐ, സി.പി.എം നേതാക്കൾ പങ്കെടുക്കുന്ന കൺവെൻഷനിൽ രണ്ടു ജില്ലകളിലും കോൺഗ്രസ് സ്ഥാനാർഥികൾക്കായി പ്രചാരണം നടത്തുന്നത് സംബന്ധിച്ച് പരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് സി.പി.എം നേതാക്കൾ അറിയിച്ചു. ബിജെപിക്ക് എതിരെ വോട്ടുകളുടെ ഏകീകരണം ഉണ്ടാകണം എന്നാണ് സി.പി.എം ആഗ്രഹിക്കുന്നത്. സ്വന്തം സ്ഥാനാർഥികളെ നിർത്തുമ്പോൾ ബി.ജെ.പി ഇതര വോട്ടുകൾ ഭിന്നിക്കും. ഇത് തടയാനാണ് സി. പി. എം. നീക്കം.
കർണാടകയിൽ അഞ്ച് സീറ്റുകളിലാണ് സി.പി.എം മത്സരിക്കുക. ഇതിൽ നിന്ന് തീരദേശ ജില്ലകളെ ഒഴിവാക്കി. അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പിൽ ദക്ഷിണ കന്നഡയിൽ മൊത്തമുള്ള എട്ടും ഉടുപ്പിയിൽ ആകെയുള്ള അഞ്ചും മണ്ഡലങ്ങളിൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.