Follow News Bengaluru on Google news

ചരിത്ര പ്രഖ്യാപനവുമായി ഫുട്‌ബോള്‍ ഫെഡറേഷന്‍; ഇന്ത്യന്‍ ടീമിലെ വനിതകള്‍ക്ക് മിനിമം വേതനം

ചരിത്ര തീരുമാനവുമായി ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍. വനിതാ ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് മിനിമം വേതനം പ്രഖ്യാപിച്ചു. പ്രതിവര്‍ഷം ചുരുങ്ങിയത് 3.2 ലക്ഷം രൂപയാണ് മിനിമം വേതനമായി വനിതാ ഫുട്ബോള്‍ താരങ്ങള്‍ക്ക് ലഭിക്കുക.

ദേശീയ ഫുട്ബോള്‍ ഫെഡറേഷന്റെ നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനം. ഫെഡറേഷന്‍ പ്രസിഡന്റ് കല്യാണ്‍ ചൗബെയാണ് ഇക്കാര്യമറിയിച്ചത്. ഇന്ത്യന്‍ ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം ചരിത്രപ്രധാനമായ ദിവസമാണിത്. ഈ തീരുമാനം തീര്‍ച്ചയായും ഇ്ത്യന്‍ ഫുട്ബോളിന് പുതിയ മാനങ്ങള്‍ നല്‍കുമെന്ന് വിശ്വസിക്കുന്നു. സാമ്പത്തികപരമായി വനിതാതാരങ്ങള്‍ക്ക് ലഭിക്കുന്ന ഈ നേട്ടം ഫുട്ബോളില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും ചൗബെ പറഞ്ഞു. വനിതാ ഫുട്ബോള്‍ ലീഗില്‍ വലിയ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരാനും യോഗത്തില്‍ തീരുമാനമായി. 2024-2025 സീസണില്‍ 10 ടീമുകളെ ലീഗില്‍ പങ്കെടുപ്പിക്കും.

മറ്റൊരു തീരുമാനവും ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. സംസ്ഥാന ലീഗുകളില്‍ നിന്നും ഐ ലീഗ് രണ്ടാം ഡിവിഷനില്‍ നിന്നും വിദേശ താരങ്ങളെ ഒഴിവാക്കാനാണ്‌ഫെഡറേഷന്‍ തീരുമാനം. അടുത്ത രണ്ട് വര്‍ഷത്തേക്കാണ് ഈ നടപടിയുണ്ടാകുക. അതുകൊണ്ടുതന്നെ വരുന്ന രണ്ട് വര്‍ഷം ഇത്തരം ടീമുകള്‍ക്ക് വിദേശ താരങ്ങളെ സഹകരിപ്പിക്കാനാവില്ല.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.