ജമ്മു കശ്‌മീരില്‍ നടപ്പാലം തകര്‍ന്ന് വീണു; കുട്ടികൾ ഉൾപ്പെടെ 40 പേർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കാശ്‌മീരില്‍ നടപ്പാലം തകര്‍ന്ന് വീണ് അപകടം. ഏഴ് കുട്ടികളുള്‍പ്പെടെ 40 പേര്‍ക്ക് പരിക്കേറ്റു. ഉദംപൂര്‍ ജില്ലയിലെ ബെയിന്‍ ഗ്രാമത്തില്‍ ബൈശാഖി ആഘോഷങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു സംഭവം. ആഘോഷത്തെ തുടർന്ന് വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. തുടർന്ന് നിരവധി പേർ നടപ്പാലത്തിലേക്ക് കയറിയതോടെ അമിതഭാരം മൂലം ഇത് തകർന്നുവീഴുകയായിരുന്നു.
പരിക്കേറ്റവരെ ചെനാനിയിലെ സിറ്റി ഹെൽത്ത് സെന്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ 20-25 പേരുടെ നില ഗുരുതരമാണ്. ഇതിൽ ഏഴു പേരെ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്.
പോലീസും മറ്റ് രക്ഷാപ്രവർത്തക സംഘങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ഉദ്ധംപൂർ എസ്.എസ്.പി ഡോ. വിനോദ് പറഞ്ഞു. വ്യാഴാഴ്ച ജമ്മു കശ്മീരിലെ പൂഞ്ചിലെ ഖനേതാർ ഗ്രാമത്തിൽ വീടിന്റെ മേൽക്കൂര തകർന്ന് 43 പേർക്ക് പരിക്കേറ്റിരുന്നു.
At least 40 people were injured when a footbridge collapsed in J&K's Udhampur district on Friday, officials said. The incident took place at Beni Sangam in the Bain village of Chenani block during Baisakhi celebrations.@udhadm @UdhampurPolice @Divcomjammu #KNS pic.twitter.com/q7TBvNkkUS
— KNS (@KNSKashmir) April 14, 2023
At 40 injured after a footbridge collapsed in J&K's Udhampur district on Friday during Baisakhi celebrations. People in large numbers were on the bridge when it collapsed, as per the reports. #Udhampur #Baisakhi2023#baisakhifestival#Baisakhi @proudhampur @dcjammuofficial pic.twitter.com/l5a1mGTUra
— Payal Mohindra (@payal_mohindra) April 14, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.