മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദി കോൺഗ്രസിലേക്ക്

ബെംഗളൂരു: ബിജെപി വിട്ട മുൻ കർണാടക ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദി കോൺഗ്രസിലേക്ക്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് സാവദി പാർട്ടി വിട്ടത്.
സിദ്ധരാമയ്യയും ഡി. കെ. ശിവകുമാറും ഇന്ന് ലക്ഷ്മൺ സാവദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സിദ്ധരാമയ്യയുടെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. ലക്ഷ്മൺ മുമ്പ് മത്സരിച്ചിരുന്ന ബെളഗാവി അതാനി സീറ്റ് ഇത്തവണ ലഭിക്കാതെ വന്നതാണ് ബിജെപി അംഗത്വം രാജി വെക്കാൻ കാരണം. ഇക്കുറി ഇതേ അതാനി സീറ്റിലാണ് അദ്ദേഹം കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നത്.
വർഷങ്ങൾക്ക് മുമ്പ് കർണാടക നിയമസഭയിൽ വച്ച് നീലച്ചിത്രം കണ്ടതിന്‍റെ പേരിൽ വിവാദത്തിൽപ്പെട്ടയാളാണ് സാവദി. മുൻ കർണാടക മുഖ്യമന്ത്രി ബി. എസ്. യെദിയൂരപ്പയുടെ വിശ്വസ്തനായ ഇദ്ദേഹം ബെളഗാവി മേഖലയിലെ മുതിർന്ന ലിംഗായത്ത് നേതാവാണ്. 2004ൽ ബെlaഗാവി അതാനി എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 2018 വരെ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു.
എന്നാൽ 2018-ൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന മഹേഷ് കുമത്തള്ളിയോട് തോറ്റു. 2019 ൽ മഹേഷ് കുമത്തള്ളി കൂറ് മാറി ബിജെപിയിലെത്തി. പിന്നീട് മണ്ഡലത്തിൽ വീണ്ടും തിരഞ്ഞെടുപ്പ് നടന്നപ്പോൾ മഹേഷ് കുമത്തള്ളി ബിജെപി സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ചു. അന്ന് കുമത്തള്ളി ബിജെപിയിൽ എത്തിയപ്പോൾ 2023 ൽ തനിക്ക് തന്നെ ബെളഗാവി അതാനി സീറ്റ് നൽകുമെന്ന് ബിജെപി നേതൃത്വം ഉറപ്പ് നൽകിയതാണെന്ന് സാവദി പറഞ്ഞിരുന്നു.
കുമത്തള്ളിക്ക് 2019-ൽ സീറ്റ് നൽകിയപ്പോൾ, ലക്ഷ്മൺ സാവദിക്ക് എംഎൽസി സ്ഥാനം നൽകിയാണ് ബിജെപി അനുനയിപ്പിച്ചത്. എന്നാൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ രമേശ് ജർക്കിഹോളിയുടെ നിർബന്ധത്തിന് വഴങ്ങി കുമത്തള്ളിയെ ഇത്തവണയും ഇതേ സീറ്റിൽ മത്സരിപ്പിക്കാൻ ബിജെപി കേന്ദ്രനേതൃത്വം തീരുമാനമെടുത്തു. ഇതോടെയാണ് ലക്ഷ്മൺ സാവദി പാർട്ടി അംഗത്വം രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്.
Former Deputy Chief Minister of Karnataka Laxman Savadi met Congress leaders,
Recently, he had announced to leave BJP among his supporters.#KarnatakaElections2023 pic.twitter.com/XLOwLdxtQN
— Deepak Khatri (@Deepakkhatri812) April 14, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.