കേരള ആർടിസി ബസ് കണ്ടക്ടർ ജോലിക്കിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ബെംഗളൂരു: കേരള ആര്‍ടിസി ബസ് കണ്ടക്ടര്‍ ജോലിക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കണ്ണൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ ഇരിട്ടി കീഴൂര്‍ കൂളിചെമ്പ്രയിലെ സജിപുരം ഹൗസില്‍ പി.വി. സജീവന്‍ (47) ആണ് മരിച്ചത്. വെളളിയാഴ്ച രാവിലെ 7 മണിക്ക് കണ്ണൂരില്‍ നിന്നും ബെംഗളൂരുവിലേക്ക് പുറപ്പെട്ട കേരള ആര്‍.ടി.സി.യുടെ സ്‌പെഷ്യല്‍ ബസില്‍ കണ്ടക്ടറായ സജീവന്‍ രാവിലെ 11.30 ഓടെ മൈസൂരുവിനടുത്തുള്ള ഹുന്‍സൂരിലെത്തിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
വിവരമറിഞ്ഞ് കണ്ണൂര്‍ ഡിപ്പോയിലെ ഉദ്യോഗസ്ഥര്‍ ഹുന്‍സൂരിലെത്തി. മൃതദേഹം കെ.എം.സി.സി പ്രവര്‍ത്തകരുടെ സഹായത്തോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോയി.
ആദ്യകാല തയ്യല്‍ തൊഴിലാളി പരേതനായ പാക്കഞ്ഞി നാരായണന്‍ നായരുടെയും സരസ്വതിയമ്മയുടെയും മകനാണ് സജീവന്‍. അവിവാഹിതനാണ്. സഹോദരങ്ങള്‍: സുനില്‍ കുമാര്‍ (ബസ് ഏജന്റ്, ചാലോട് ബസ് സ്റ്റാന്‍ഡ് ), പി.വി. ഷാജി (അധ്യാപകന്‍, ചാവശ്ശേരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍).
സംസ്കാരം വെള്ളിയാഴ്ച രാത്രി 8 ന് പുന്നാട് തറവാട്ട് ശ്മശാനത്തില്‍ നടക്കും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
