വ്യാജ മരുന്ന് ഉല്‍പ്പാദനം; രാജ്യത്തെ 18 ഫാർമ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി

ന്യൂഡൽഹി: രാജ്യത്തെ 18 ഫാര്‍മ കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി. വ്യാജ മരുന്ന് ഉല്‍പ്പാദിപ്പിച്ചു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഡ്രഗ്‌സ് കണ്‍ട്രോളറാണ് (ഡി.സി.ജി ഐ.) നടപടി സ്വീകരിച്ചത്. 20 സംസ്ഥാനങ്ങളില്‍ 76 കമ്പനികളില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് നടപടിയെന്ന് ഡി.ജി.സി ഐ അധികൃതര്‍ അറിയിച്ചു.
ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നി സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ക്കെതിരെയാണ് നടപടി അധികവും. ഡെറാഡൂണില്‍ രജിസ്റ്റര്‍ ചെയ്ത ഹിമാലയ മെഡിടെകിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. 12 മരുന്നുകള്‍ നിര്‍മ്മിക്കുന്നതിന് നല്‍കിയിരുന്ന അനുമതി റദ്ദാക്കിയതായും അധികൃതര്‍ അറിയിച്ചു. ശ്രീ സായ് ബാലാജി ഫാർമാടെക് (ബദ്ദി), ഇ.ജി. ഫാർമസ്യൂട്ടിക്കൽസ് (സോളൻ) എന്നിവയും ലൈസൻസ് റദ്ദാക്കപ്പെട്ട കമ്പനികളില്‍ ഉള്‍പ്പെടുന്നു.
സോളനിലെ ജി.എൻ.ബി. മെഡിക്കാ ലാബിന്‍റെ ഗുളികകൾ, കാപ്‍സ്യൂളുകൾ, സിറപ്പ്, പ്രോട്ടീൻ പൗഡർ തുടങ്ങിയവ നിർമിക്കാനുള്ള ലൈസൻസും റദ്ദാക്കി. സിർമോറിലെ ജിനസിസ് ഫാർമസ്യൂട്ടിക്കൽസിന് സൗന്ദര്യവർധക വസ്തുക്കൾ നിർമിക്കാനുള്ള ലൈസൻസും നഷ്ടപ്പെട്ടു. ഏഥൻസ് ലൈഫ് സയൻസ് (സിർമോർ), ലബോറേറ്റ് ഫാർമസ്യൂട്ടിക്കൽസ് (പാവ്ൺടാ സാഹിബ്), നെസ്റ്റർ ഫാർമസ്യൂട്ടിക്കൽസ് (ഫരീദാബാദ്) തുടങ്ങിയവയാണ് കാരണം കാണിക്കൽ നോട്ടീസും താക്കീതും ലഭിച്ച പ്രധാനകമ്പനികൾ.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.