നിയമസഭ തിരഞ്ഞെടുപ്പ്; 45 സീറ്റുകളിൽ എൻസിപി മത്സരിക്കും

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് എന്‍സിപി. 40-45 വരെ സീറ്റില്‍ മത്സരിക്കാനാണ് എന്‍സിപി തീരുമാനം. ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെട്ട എന്‍സിപിക്ക് ഇത് വാശിയേറിയ മത്സരിമാണെന്ന് മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേല്‍ പ്രതികരിച്ചു.
അലാറം ക്ലോക്ക് അടയാളത്തിലാണ് എന്‍സിപി കര്‍ണാടക തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്. എന്‍സിപി മത്സരിക്കുന്നത് കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കിനെ സ്വാധീനിക്കുമെന്ന വിലയിരുത്തല്‍ ഉണ്ട്. ഇതിന് പുറമേ ദേശീയതലത്തില്‍ പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരവേയാണ് എന്‍സിപിയുടെ പ്രഖ്യാപനം എത്തുന്നത്.
മഹാരാഷ്ട്ര കര്‍ണാടക അതിര്‍ത്തി മേഖലയിലെ മഹാരാഷ്ട്ര ഏകീകരണ സമിതിയുമായി എന്‍സിപി കൈകോര്‍ക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് എന്‍സിപി നേതാവ് ശരദ് പവാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ വസതിയിലെത്തിയത്. മമതാ ബാനര്‍ജി, അരവിന്ദ് കെജ്‌രിവാള്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി സംസാരിക്കുമെന്നും പവാര്‍ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രതികരിച്ചിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.