Follow the News Bengaluru channel on WhatsApp

ഐഎഎസ് – ഐപിഎസ് തർക്കം; രൂപ മൗദ്ഗിലിനെതിരെയുള്ള വിലക്ക് നീക്കി

ബെംഗളൂരു: കര്‍ണാടകയിലെ ഉന്നതോദ്യോഗസ്ഥരായ രൂപ മൗദ്ഗില്‍ ഐപിഎസും രോഹിണി സിന്ധൂരി ഐഎഎസും തമ്മിലുള്ള തര്‍ക്കത്തിന് ഹൈക്കോടതിയുടെ ഇടപെടല്‍.

ഡി. രൂപ മൗദ്ഗില്‍ ഐപിഎസിനെതിരെ രോഹിണി സിന്ധുരി ഐഎഎസ് ആവശ്യപ്പെട്ട താല്‍ക്കാലിക വിലക്ക് കര്‍ണാടക ഹൈക്കോടതി നീക്കി. പരസ്പരമുള്ള ചെളിവാരിയേറും തര്‍ക്കവും കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോള്‍ നിരോധന ഉത്തരവിന്റെ അടിസ്ഥാനം ചോദ്യം ചെയ്ത് രൂപ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം.

രോഹിണിയും രൂപയും അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പരസ്യമായ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ജെഡി (എസ്) എംഎല്‍എ സാ രാ മഹേഷും രോഹിണി സിന്ധൂരിയും ഒരു മേശപ്പുറത്ത് ഇരിക്കുന്ന ഫോട്ടോ ഫെബ്രുവരി 18ന് സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വിവാദം തുടങ്ങിയത്. രാഷ്ട്രീയക്കാരന് വേണ്ടി രോഹിണി വിട്ടുവീഴ്ച ചെയ്യുന്നുണ്ടോ എന്നായിരുന്നു രൂപയുടെ പരിഹാസം. കൂടാതെ രോഹിണിക്കെതിരേ രൂപ അഴിമതി ആരോപണവും മാന്യമല്ലാത്ത രീതിയിലുള്ള ഇടപെടലുകളും ആരോപിച്ചു. രോഹിണി ഇതിനെതിരേ രംഗത്ത് വന്നതോടെ വിഷയം ഇരുവരും തമ്മിലുള്ള പോരാട്ടമായി മാറുകയും പരസ്യമായ വെല്ലുവിളികളായി മാറുകയുമായിരുന്നു. തുടര്‍ന്ന് രോഹിണി പുരുഷ ഉദ്യോഗസ്ഥര്‍ക്ക് അയച്ചു എന്ന് ആരോപിച്ച്‌ രോഹിണിയുടെ ചില ചിത്രങ്ങളും രൂപ പങ്കുവെച്ചു.

മറുപടിയായി രൂപയെ മാനസീകരോഗി എന്ന് രോഹിണിയും വിളിച്ചു. രൂപ പ്രതികാരം ചെയ്യാന്‍ ശ്രമിക്കുന്നെന്ന് രോഹിണി കുറ്റപ്പെടുത്തുകയും ചെയ്തു. സംഭവം പരസ്യമായ വെല്ലുവിളിയിലേക്ക് മാറിയതോടെ രണ്ടുപേര്‍ക്കും പുതിയ പദവികള്‍ നല്‍കാതെ സര്‍ക്കാര്‍ നിലവിലെ സ്ഥാനങ്ങളില്‍ നിന്ന് ഇരുവരെയും മാറ്റി. രൂപ തന്റെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിനെ തുടര്‍ന്ന് രോഹിണി ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബെംഗളൂരു കോടതിയെ സമീപിച്ചിരുന്നു. രോഹിണിക്കെതിരെ അപകീര്‍ത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് രൂപയെയും മറ്റ് 59 മാധ്യമങ്ങളെയും സിവില്‍ കോടതി വിലക്കിയിരുന്നു. എന്നാല്‍, ആരോപണത്തില്‍ ഉന്നയിക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ രോഹിണി പരാജയപ്പെട്ടതോടെയാണ് രൂപയ്ക്കെതിരായ താല്‍ക്കാലിക വിലക്ക് നീക്കിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.