ഇനി കേരളത്തിലും വന്ദേഭാരത് കുതിച്ച് പായും: 25ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

കേരളത്തിലെ ആദ്യ വന്ദേഭാരത് ട്രെയിൻ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തു ഫ്ലാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം–കണ്ണൂർ റൂട്ടിലാണ് ഓടുക. ബിജെപി കൊച്ചിയിൽ നടത്തുന്ന യുവം സമ്മേളനം 24ന് നടക്കും. അവിടെനിന്നു തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി 25ന് വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യും. ഉദ്ഘാടനത്തിന് തിരക്കിട്ട നീക്കമാണ് നടക്കുന്നത്. 16 ബോഗികളുളള ട്രെയിനാണ് കേരളത്തിലേക്കെത്തുക.
ഈ മാസം 22 നായിരിക്കും പരീക്ഷണയോട്ടം. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയായിരിക്കും പരീക്ഷണയോട്ടം. പരീക്ഷണയോട്ട സമയത്ത് കൊല്ലം, വർക്കല, ചെങ്ങന്നൂർ, എറണാകുളം സൗത്ത്, എറണാകുളം നോർത്ത് എന്നിവിടങ്ങളിൽ ട്രെയിന്‍ അല്‍പനേരം നിർത്തിയിടും. റെയിൽവേ ട്രാക്കിന്റെ അറ്റകുറ്റപ്പണി അടുത്ത രണ്ടാഴ്ചകളിലായി നടത്തുമെന്നും അധികൃതർ അറിയിച്ചു. മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത്തിൽ പോകാൻ കഴിയുന്നതാണ് വന്ദേഭാരത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ പാളങ്ങളിലൂടെ ആ വേഗത്തിൽ പോകാനാവില്ലെന്നാണ് വിലയിരുത്തൽ. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
കേരളത്തിനു കൂടി വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ലഭിക്കുന്നതോടെ ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വന്ദേഭാരത് ആയി. രാജ്യത്ത് 13 റൂട്ടുകളിലാണ് നിലവിൽ വന്ദേഭാരത് സർവീസ് നടത്തുന്നത്. ഏറ്റവും ഒടുവിൽ വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്തത് തിരുപ്പതി- സെക്കന്ദ്രാബാദ്, ചെന്നൈ- കോയമ്പത്തൂർ റൂട്ടുകളിലായിരുന്നു. തമിഴ്നാട്ടിൽ മാത്രം രണ്ടു റൂട്ടുകളിലാണ് വന്ദേഭാരത് ഓടുന്നത്. പുതുതായി ആരംഭിച്ച ചെന്നൈ- കോയമ്പത്തൂർ റൂട്ടിനു പുറമേ ചെന്നൈ- ബെംഗളൂരു റൂട്ടിലും ട്രെയിൻ ഓടുന്നുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.