Follow the News Bengaluru channel on WhatsApp

‘ട്രിപ്പിൾ പ്രൊട്ടക്ഷൻ’; സുരക്ഷാഫീച്ചറുകള്‍ വര്‍ധിപ്പിച്ച്‌ വാട്ട്സാപ്പ്

ലോകത്തെ ഏറ്റവും വലിയ ജനപ്രിയ ചാറ്റിംഗ് ആപ്പായ വാട്സ്ആപ്പില്‍ സുരക്ഷാ ഫീച്ചറുകൾ വര്‍ധിപ്പിച്ചു. ‘സേഫ്റ്റി സേഫ് വിത്ത് വാട്സ്ആപ്പ്’എന്ന കാമ്പയിന്റെ ഭാഗമായി ഉപയോക്താക്കളുടെ സുരക്ഷ മുൻനിർത്തി നിരവധി ഫീച്ചറുകള്‍ വാട്സ്ആപ്പ് നേരത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ യൂസർമാർക്കായി അക്കൗണ്ട് പ്രൊട്ടക്റ്റ്, ഡിവൈസ് വെരിഫിക്കേഷൻ, ഓട്ടോമാറ്റിക് സെക്യൂരിറ്റി കോഡുകൾ എന്നിങ്ങനെ  മൂന്ന് മികച്ച സുരക്ഷാഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ് .

വാട്സ്ആപ്പ് അക്കൗണ്ട് പുതിയ ഫോണിലേക്ക് മാറ്റുമ്പോള്‌ അത് ചെയ്യുന്നത് ശരിക്കും ഉള്ള ഉടമയാണോ എന്നറിയാനുള്ള ഫീച്ചറാണ് അക്കൗണ്ട് പ്രൊട്ടക്റ്റ്. പുതിയ ഡിവൈസിൽ അക്കൗണ്ട് ലോഗിൻ ചെയ്യുമ്പോൾ ഇനി മുതൽ പഴയ ഫോണില്‌ ഒരു നോട്ടിഫിക്കേഷൻ ലഭിക്കും. അതിന് മറുപടി നൽകിയാലേ പുതിയ ഡിവൈസിൽ വാട്സ്ആപ്പ് സജീവമാകൂ.

മൊബൈലുകളെ ബാധിക്കുന്ന മാൽവെയറുകളും തലവേദനയായിരിക്കുകയാണ്. അത് തടയാനായി വാട്സ്ആപ്പ് അതരിപ്പിച്ച ഫീച്ചറാണ് ഡിവൈസ് വെരിഫിക്കേഷൻ. ഈ അപ്ഡേഷൻ വരുന്നതോടെ അക്കൗണ്ട് കൂടുതൽ സുരക്ഷിതമാകും. അതായത് ഉപകരണങ്ങൾ മാൽവെയറുകൾ കൈയ്യടക്കിയാൽ ആപ്പ് തന്നെ ഓട്ടോമാറ്റിക്കായി അക്കൗണ്ട് സുരക്ഷിതമാക്കും. നാം ഉദ്ദേശിച്ച ആളോട് തന്നെയാണോ ചാറ്റ് ചെയ്യുന്നത്, സുരക്ഷിതമായ കമ്മ്യൂണിക്കേഷനാണോ എന്ന് പരിശോധിച്ച് ഉറപ്പിക്കാനായി വാട്ട്സാപ്പ് ഇപ്പോൾ പുതിയ ക്രിപ്‌റ്റോഗ്രാഫിക് സുരക്ഷാ ഫീച്ചർ അവതരിപ്പിക്കുന്നുണ്ട്. ഓട്ടോമാറ്റിക് സെക്യൂരിറ്റി കോഡുകളുടെ ഭാഗമായാണിത്. കോൺടാക്റ്റുകളുടെ സുരക്ഷാ കോഡുകൾ സ്വയം പരിശോധിച്ച് വ്യക്തത വരുത്തുന്ന രീതിയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഫീച്ചർ.

കോൺടാക്റ്റുകൾ എഡിറ്റ് ചെയ്യാനും പ്രൊട്ടക്ട് ചെയ്യാനും ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചർ നേരത്തെ വാട്ട്സാപ്പ് അവതരിപ്പിക്കുമെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. നിലവിൽ ഈ ഫീച്ചർ ബീറ്റാ ടെസ്റ്റർമാര്‌‍ക്ക് മാത്രമേ ലഭിക്കൂ. കോൺടാക്റ്റുകൾ ആഡ് ചെയ്യാനോ എഡിറ്റുചെയ്യുന്നതിനോ നിലവിൽ ഫോണിന്റെ കോൺടാക്റ്റ് ആപ്പ് ഉപയോഗിക്കണം എന്ന രീതിയ്ക്കണ് ഇതോടെ മാറ്റം വരിക. വാട്ട്‌സ്ആപ്പിന്റെ പ്രവർത്തനങ്ങൾ ട്രാക്കുചെയ്യുന്ന വെബ്‌സൈറ്റായ വാബെറ്റൈൻഫോ പറയുന്നതനുസരിച്ച്, പുതിയ ഫീച്ചർ നിലവിൽ ആൻഡ്രോയിഡ് ബീറ്റ ടെസ്റ്റർമാർക്ക് മാത്രമേ ലഭ്യമാകൂ. പുതിയ ഫീച്ചർ ആക്‌സസ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾ അവരുടെ വാട്ട്‌സ്ആപ്പ് ബീറ്റ പതിപ്പ് അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്. പുതിയ കോൺടാക്ട് ഫോണിലേക്കോ ഗൂഗിളിലേക്കോ സേവ് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. എല്ലാ ബീറ്റ ഉപയോക്താക്കൾക്കും ഈ ഫീച്ചറിലേക്ക് ആക്‌സസ് ഉണ്ടായിരിക്കില്ല, കൂടുതൽ ഉപയോക്താക്കൾക്ക് ഫീച്ചർ ലഭ്യമാക്കുന്നതിന് കുറച്ച് സമയമെടുത്തേക്കാം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.