Follow the News Bengaluru channel on WhatsApp

പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥികളുമായി ലൈംഗിക ബന്ധം; ആറ് അധ്യാപികമാര്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത അധ്യാപികമാര്‍ക്കെതിരെ നടപടി. അമേരിക്കയില്‍ ആറ് അധ്യാപികമാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുവര്‍ഷത്തിനിടെയാണ് ആറ് പേരെ അറസ്റ്റ് ചെയ്തത്. 38കാരിയായ എലന്‍ ഷെല്‍ 16 വയസ്സുള്ള രണ്ട് ആണ്‍ കുട്ടികളുമായി മൂന്നു തവണയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. ഇവര്‍ക്കെതിരേ ഗരാര്‍ഡ് കൗണ്ടി ജില്ലാ കോടതി വ്യാഴാഴ്ച കുറ്റംചുമത്തി. ഇതോടെയാണ് രണ്ടുവര്‍ഷത്തിനിടെ നടന്ന സംഭവങ്ങള്‍ പുറത്തുവന്നത്.

ഷെല്‍ വുഡ്‌ലോണ്‍ എലിമെന്ററി സ്‌കൂളില്‍ അധ്യാപക സഹായിയായി ജോലി ചെയ്യുകയായിരുന്നു എലന്‍ ഷെല്‍. മുമ്പ് ലങ്കാസ്റ്റര്‍ എലിമെന്ററി സ്‌കൂളില്‍ ജോലി ചെയ്തിരുന്നു. അറസ്റ്റിനെക്കുറിച്ച്‌ ബോയില്‍ കൗണ്ടി സ്കൂള്‍ അധികൃതര്‍ മാതാപിതാക്കള്‍ക്ക് കത്തയച്ചതായി ന്യൂസ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നാലെ അധ്യാപികയെ അഡ്മിനിസ്‌ട്രേറ്റീവ് അവധിയില്‍ പ്രവേശിപ്പിച്ചു. അര്‍കന്‍സാസിലെ ഹെതര്‍ ഹേര്‍ എന്ന 32കാരിക്കെതിരേ ബലാല്‍സംഗക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

കൗമാരക്കാരനായ വിദ്യാർഥിയുമായി  ഇവര്‍ സ്ഥിരമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. അധ്യാപികയുടെ ബന്ധത്തെക്കുറിച്ച്‌ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒകലഹോമയിലെ എമിലി ഹാന്‍കോക്കി(26)നെ പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. ലിങ്കണ്‍ കൗണ്ടിയിലെ പകരക്കാരിയായി വന്ന അധ്യാപിക എമ്മ ഡെലനേ ഹാന്‍കോക്ക് 15കാരനുമായാണ് ബന്ധം സ്ഥാപിച്ചത്. സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നു തുടങ്ങിയ ബന്ധം ഇരുവരും സ്‌നാപ് ചാറ്റിലൂടെയും തുടര്‍ന്നുവെന്ന് പോലീസ് കണ്ടെത്തി.

ഡേസ് മോയിനസിലെ കാതലിക് ഹൈസ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപിക ക്രിസ്റ്റന്‍ ഗാന്റ്(36)വെള്ളിയാഴ്ചയാണ് അറസ്റ്റിലായത്. കൗമാരക്കാരനുമായി സ്‌കൂളിനുള്ളില്‍ അഞ്ചുതവണയാണ് ഇവര്‍ സെക്‌സിലേര്‍പ്പെട്ടതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപോര്‍ട്ട് ചെയ്തു. മാസങ്ങളായി വിദ്യാര്‍ഥിയുമായി ബന്ധം പുലര്‍ത്തിവന്നതിനാണ് ജെയിംസ് മാഡിസന്‍ ഹൈ സ്‌കൂളിലെ അധ്യാപിക അലിയാഗ് ഖെറാദ്മാന്‍ഡിനെ(33) പോലീസ് അറസ്റ്റ് ചെയ്തത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.