1600 കോടി രൂപയുടെ ആസ്തി; ജനശ്രദ്ധ പിടിച്ചുപറ്റി ചിക്‌പേട്ടിലെ സ്വതന്ത്ര സ്ഥാനാര്‍ഥി

ബെംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പില്‍ നാമനിദേശ പത്രിക സമര്‍പ്പണം ആരംഭിച്ചതോടെ ബെംഗളൂരു നഗരത്തിലെ ചിക്‌പേട്ട് മണ്ഡലത്തില്‍ സ്വതന്ത്രയായി മത്സരിക്കുന്ന നല്‍കിയ 37കാരി ഷാസിയ തരന്നും ആണ് ഇപ്പോള്‍ വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്. 1622 കോടിയുടെ ആസ്തിയാണ് ഇവര്‍ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയത്.
ഭര്‍ത്താവിനൊപ്പം കോലാറിലെ ഗോള്‍ ഫീല്‍ഡില്‍ ആക്രി കച്ചവടം നടത്തി നേടിയ വരുമാനം റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ നിക്ഷേപിച്ചാണ് ഇത്ര വലിയ സമ്പാദ്യം നേടിയതെന്നാണ് ഇവര്‍ പറയുന്നത്. റിയല്‍ എസ്‌റ്റേറ്റ് സ്ഥാപന ഉടമയായ കെ.ജി.എഫ് ബാബു എന്നറിയപ്പെടുന്ന യൂസഫ് ശരീഫാണ് ഇവരുടെ ഭര്‍ത്താവ്. കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ് (കെ.ജി.എഫ്) പ്രദേശത്തെ വിദ്യാലയത്തില്‍ ഏഴാം ക്ലാസ് വരെ പഠിച്ച ഷാസിയ ഭര്‍ത്താവിന്റെ നിര്‍ദേശ പ്രകാരമാണ് മത്സര രംഗത്തിറങ്ങുന്നതെന്നും വെളിപ്പെടുത്തി. ചിക്‌പേട്ടില്‍ കോണ്‍ഗ്രസ് ടിക്കറ്റ് പ്രതീക്ഷിച്ച യൂസഫ് ഷെരീഫ് മൂന്ന് വര്‍ഷത്തിലധികമായി മണ്ഡലം കേന്ദ്രീകരിച്ചു ജീവകാരുണ്യ രംഗത്ത് സജീവമാണ്. 1743 കോടി ആസ്തിയുണ്ടായിരുന്ന താന്‍ ഈ അടുത്ത കാലയളവിലായി 121 കോടിയോളം രൂപ ജനക്ഷേമ പരിപാടികള്‍ക്കായി ചിലവഴിച്ചെന്ന് ഇദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ ജനങ്ങള്‍ക്കായി വന്‍ പദ്ധതികളാണ് കെ.ജി.എഫ് ബാബു പ്രഖ്യാപിച്ചത്.
സൗജന്യ പാചകവതകം, കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, സ്‌കോളര്‍ഷിപ്പുകള്‍, ഭവനരഹിതര്‍ക്ക് വീടുകള്‍ തുടങ്ങി സ്വന്തം സ്വത്തില്‍ നിന്നും മസാന്തം മൂന്നര കോടി ചിലവഴിക്കുമെന്നാണ് വാഗ്ദാനം. മാസങ്ങള്‍ക്കു മുന്‍പ് യൂസഫ് ഷെരീഫിനെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു. സിറ്റിംഗ് എം.എല്‍.എ. ഉദയ് ഗരുഡാചാറാണ് ഇവിടെ ബിജെപി സ്ഥാനാര്‍ഥി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.