കേന്ദ്ര സേനയിലേക്കുള്ള പരീക്ഷകൾ ഇനി മലയാളത്തിലും; ഉത്തരവുമായി കേന്ദ്രം

കേന്ദ്ര പോലീസ് സേനകളിലേക്കുള്ള എഴുത്തുപരീക്ഷ ഇനി മലയാളത്തിലും. മലയാളം ഉള്‍പ്പെടെ 13 പ്രാദേശിക ഭാഷകളില്‍ നടത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെയാണ് 13 ഭാഷകളില്‍ കൂടി പരീക്ഷ നടത്താനുള്ള തീരുമാനം.
പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കുക, പ്രാദേശിക യുവാക്കള്‍ സിആര്‍പിഎഫില്‍ ചേരുന്നത് പ്രോത്സാഹിപ്പിക്കുക എന്നീ കാര്യങ്ങൾ ലക്ഷ്യമിട്ടാണ് തീരുമാനം. സിആര്‍പിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, ഐടിബിപി ഉള്‍പ്പെടെ ഏഴ് പോലീസ് വിഭാഗങ്ങളിലേക്കുള്ള കോണ്‍സ്റ്റബിള്‍ പരീക്ഷകളാണ് മലയാളത്തില്‍ നടത്തുക. 2024 ജനുവരി ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
കേന്ദ്ര പോലീസ് സേനയിലേക്കുള്ള മത്സര പരീക്ഷകള്‍ ഹിന്ദിയും ഇംഗ്ലീഷും ഭാഷകളില്‍ മാത്രം നടത്തുന്നതിനെതിരെ പ്രതിഷേധവുമായി തമിഴ്‌നാട്, തെലങ്കാന, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിരുന്നു. തമിഴടക്കം മറ്റ് പ്രാദേശിക ഭാഷകളില്‍ കൂടി പരീക്ഷകള്‍ നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കേന്ദ്ര മന്ത്രി അമിത് ഷായ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു
ഹിന്ദി ഇംഗ്ലീഷ് ഭാഷകളില്‍ മാത്രം പരീക്ഷകള്‍ നടത്തുന്നത് പ്രാദേശിക ഭാഷകള്‍ സംസാരിക്കുന്നവര്‍ക്ക് അവസരം കുറയാന്‍ കാരണമാകുമെന്നായിരുന്നു വിമര്‍ശനം. ഇതിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.