സീറ്റ് നിഷേധം; ബിജെപി വിടുമെന്ന് പ്രഖ്യാപിച്ച് കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ

ബെംഗളൂരു: കർണാടകയിൽ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പാർട്ടികളിലെ കൊഴിഞ്ഞുപോക്ക് തുടരുന്നു. നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നിഷേധിക്കപ്പെട്ടതോടെ മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായി ജഗദീഷ് ഷെട്ടാറും ബിജെപി വിടുന്നതായി പ്രഖ്യാപിച്ചു. നിയമസഭ അംഗത്വം രാജിവെക്കുമെന്നും തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും 67കാരനായ ഷെട്ടാർ പറഞ്ഞു.
നിയമസഭ അംഗത്വം ഒഴിയാൻ തീരുമാനിച്ചെന്നും സിർസിയിലുള്ള സ്പീക്കർ വിശ്വേശ്വർ ഹെഗ്‌ഡെ കഗേരിയോട് കാണാനുള്ള അനുമതി തേടിയിട്ടുണ്ടെന്നും രാജി സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഷെട്ടാറായിരുന്നു പ്രതിപക്ഷ നേതാവ്. ഹൃദയഭാരത്തോടെ, ഞാൻ പാർട്ടിയിൽനിന്ന് രാജിവെക്കും. ഈ പാർട്ടി കെട്ടിപ്പടുത്തതും വളർത്തിയതും ഞാൻ അടക്കമുള്ളവരാണ്. എന്നാൽ ഇപ്പോൾ ചില നേതാക്കൾ തനിക്ക് പാർട്ടിയിൽ നിന്ന് രാജിവെക്കാനുള്ള സാഹചര്യം സൃഷ്ടിച്ചതായി ഷെട്ടാർ മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ തവണ കർണാടകയിൽ കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ
ബിജെപിക്ക് നൽകിയ സംഭാവനകളും നിയമസഭാ സ്പീക്കർ ഉൾപ്പെടെയുള്ള പ്രധാന പദവികൾ വഹിച്ച കാര്യവും ഓർമപ്പെടുത്തിയ അദ്ദേഹം, പാർട്ടി തന്നെ അപമാനിച്ച രീതി നോക്കുമ്പോൾ നേതാക്കൾ ജഗദീഷ് ഷെട്ടാർ എന്ന വ്യക്തിയെ ഇതുവരെ മനസ്സിലാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി നേതാക്കൾ സീറ്റ് നൽകുന്നതിൽ നിന്നും അവഗണിച്ചതിൽ താൻ ഏറെ നിരാശനാണെന്ന് അദ്ദേഹം പറഞ്ഞു. ഇക്കരണത്താൽ ആണ് നിശ്ശബ്ദനായി ഇരിക്കാത്തതെന്നും നേതൃത്വത്തെ വെല്ലുവിളിക്കുന്നതെന്നും തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും ഷെട്ടാർ വ്യക്തമാക്കി.
ശനിയാഴ്ച രാത്രി മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ, കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് ജോഷി, ധർമേന്ദ്ര പ്രധാൻ എന്നിവർ ഷെട്ടാറിന്‍റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നാലെയാണ് പാർട്ടിയിൽനിന്ന് രാജിവെക്കുന്ന കാര്യം ഷെട്ടാർ അറിയിച്ചത്. സിറ്റിങ് സീറ്റായ ഹുബ്ബള്ളി-ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ ഇത്തവണ മത്സരിപ്പിക്കില്ലെന്ന് പാർട്ടി അറിയിച്ചതിനു പിന്നാലെയാണ് പാർട്ടിയിൽ പൊട്ടിത്തെറി ഉണ്ടായത്.
തനിക്ക് സീറ്റ് നിഷേധിക്കുകയാണെങ്കില്‍ സംസ്ഥാനത്ത് ബിജെപി 20 മുതല്‍ 25 വരെ സീറ്റില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഷെട്ടാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
മുതിര്‍ന്ന നേതാക്കളെ ഈവിധം തഴയുന്നത് പാര്‍ട്ടിയെ ദോഷകരമായി ബാധിക്കില്ലേയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഭരിക്കുന്നവരാണ് അതിനെക്കുറിച്ച് ചിന്തിക്കേണ്ടത് എന്നായിരുന്നു ഷെട്ടാറിന്റെ മറുപടി. അതേസമയം ഒരാഴ്ചക്കിടെ ബിജെപി വിടുന്ന രണ്ടാമത്തെ പ്രധാന നേതാവാണ് ഷെട്ടാർ. കഴിഞ്ഞ ദിവസം മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദി പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.