യുവാവിന്റെ സ്വകാര്യഭാഗം കടിച്ചെടുത്ത് പിറ്റ്ബുള്‍ നായ: നാട്ടുകാര്‍ നായയെ തല്ലിക്കൊന്നു

യുവാവിന്റെ സ്വകാര്യഭാഗം പിറ്റ്ബുള്‍ നായ കടിച്ചെടുത്തു. ഹരിയാനയിലെ കര്‍ണാല്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. മുറിഞ്ഞുപോയ അവയവം തുന്നിച്ചേര്‍ക്കാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. പാടത്ത് പണിയെടുക്കുകയായിരുന്നു യുവാവ്. നായയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ് റയുവാവിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുടര്‍ന്ന്, വിദഗ്ധ ചികിത്സയ്ക്കായി കര്‍നാലിലെ ജില്ല ആശുപത്രിയിലേക്ക് മാറ്റി. രാവിലെ വയലില്‍ ജോലി ചെയ്യാൻ എത്തിയ യുവാവ് കൃഷി ചെയ്യാനായി യന്ത്രം ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിനിടെ അതിനടിയില്‍ ഉണ്ടായിരുന്ന നായ കടിക്കുകയായിരുന്നു. കടിയേറ്റ് നിലത്തുവീണ യുവാവ് കൈയില്‍ കിട്ടിയ തുണിക്കഷണം ഉപയോഗിച്ച് നായയുടെ വായില്‍ തിരുകി രക്ഷപ്പെടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് യുവാവിന്റെ സ്വകാര്യഭാഗത്ത് നിന്ന് ചോര ഒലിക്കുന്നതാണ്.
ഉടന്‍ തന്നെ നാട്ടുകാര്‍ ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നാലെ യുവാവിനെ അക്രമിച്ചതില്‍ രോഷം കൊണ്ട ഗ്രാമവാസികള്‍ കൂടുതല്‍ അക്രമണം ഉണ്ടാകാതിരിക്കാന്‍ നായയെ തല്ലിക്കൊന്നു. നായയുടെ ഉടമസ്ഥനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതിനുള്ള ശ്രമത്തിലാണ് അധികൃതര്‍.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.