അതിവേഗത്തിൽ 4000 റൺസ്; ഐപിഎല്ലിൽ പുതിയ റെക്കോർഡുമായി കെ.എൽ രാഹുൽ

പഞ്ചാബിനെതിരായ മത്സരത്തിൽ പുതിയ റെക്കോർഡ് കുറിച്ച് ലഖ്നൗ ക്യാപ്റ്റൻ കെ.എൽ രാഹുൽ. ഐപിഎല്ലിൽ അതിവേഗത്തിൽ 4000 റൺസ് നേടുന്ന താരമെന്ന റെക്കോർഡാണ് രാഹുൽ നേടിയത്.
പഞ്ചാബ് കിങ്സ് മുൻ താരവും വെസ്റ്റ് ഇൻഡീസ് ഇതിഹാസവുമായ ക്രിസ് ഗെയിലിനെ മറികടന്നാണ് രാഹുൽ ഈ നിരയിൽ ഒന്നാമതെത്തിയത്. സ്‌കോർ 30ൽ എത്തിയപ്പോഴാണ് താരം ഈ കടമ്പ കടന്നത്. 112 ഇന്നിങ്സിലാണ് ഗെയിൽ ഈ നേട്ടം കുറിച്ചതെങ്കിൽ 105-ാം ഇന്നിങ്സിലാണ് രാഹുൽ ഈ നേട്ടം കൈവരിച്ചത്. മത്സരത്തിൽ ഹാഫ് സെഞ്ച്വറിയോടെയാണ് രാഹുൽ നായകസ്ഥാനം അർഥവത്താക്കിയത്.
ഏറ്റവും വേഗത്തിൽ 3000 ഐപിഎൽ റൺസ് (80 ഇന്നിങ്സ്) തികച്ച രണ്ടാമത്തെ താരവും രാഹുലാണ്. കൂടാതെ, ഐപിഎല്ലിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികച്ച ഇന്ത്യൻ താരം കൂടിയാണ് രാഹുൽ. 60 ഇന്നിങ്സുകളിലാണ് ഈ നേട്ടം. സച്ചിൻ ടെൻഡുൽക്കറെ (63 ഇന്നിങ്സ്) മറികടന്നാണ് 2020ൽ അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.
2013ൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോപ്പം ഐപിഎൽ അരങ്ങേറ്റം കുറിച്ച രാഹുൽ, പിന്നീട് സൺറൈസേഴ്‌സ് ഹൈദരാബാദിനൊപ്പം രണ്ട് സീസണുകൾ ചെലവഴിച്ചിരുന്നു.
2017 സീസൺ താരത്തിന് നഷ്ടമായെങ്കിലും 2018ൽ പഞ്ചാബിനൊപ്പമെത്തി 659 റൺസും 54.91 ശരാശരിയിൽ 158.41 സ്‌ട്രൈക്ക് റേറ്റും നേടി തകർപ്പൻ പ്രകടനമാണ് രാഹുൽ കാഴ്ച വച്ചത്. പഞ്ചാബിനായി 670 റൺസ് അടിച്ചെടുത്ത് ഓറഞ്ച് ക്യാപ്പും 31കാരനായ ഈ കർണാടക താരം നേടിയിരുന്നു.
2019ൽ 593 റൺസാണ് താരം നേടിയത്. 2020ലും 2021ലും പഞ്ചാബിനെ നയിച്ചിരുന്ന രാഹുൽ ഐപിഎല്ലിൽ ക്യാപ്റ്റനെന്ന നിലയിൽ 2000 റൺസും തികച്ചിരുന്നു. ഐപിഎൽ ക്യാപ്റ്റന്റെ (132*) ഏറ്റവും ഉയർന്ന സ്‌കോർ എന്ന റെക്കോർഡും രാഹുലിന്റെ പേരിലാണ്. തുടർന്ന് 2022ലാണ് താരം പുതിയ ടീമായ ലഖ്നൗവിന്റെ ക്യാപ്റ്റൻ സ്ഥാനത്തെത്തുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.