കേരളത്തിൽ നന്ദിനി പാൽ അവതരിപ്പിച്ച് കർണാടക; എതിർത്ത് മിൽമ

ബെംഗളൂരു: കേരളത്തിൽ ഔട്‌ലെറ്റ് കൂടുതലായി തുടങ്ങാനുളള കർണാടക മിൽക് മാർക്കറ്റിംഗ് ഫെഡറേഷന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി മിൽമ. കർണാടക മിൽക് മാർക്കറ്റിംഗ് ഫെഡറേഷന് കീഴിലുള്ള നന്ദിനി ബ്രാൻഡ് മഞ്ചേരിയിലും കൊച്ചിയിലും പാലും പാലുൽപ്പന്നങ്ങളും വിൽക്കാൻ ഔട്‌ലെറ്റുകൾ തുടങ്ങിയതാണ് മിൽമയെ ചൊടിപ്പിച്ചത്. തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെങ്കിൽ കർണാടകയിൽ നിന്ന് പാല് വാങ്ങുന്നത് പുനപരിശോധിക്കുന്നത് അടക്കമുളള കാര്യങ്ങൾ പരിഗണനയിലുളളതായി മിൽമ ചെയർമാൻ എം. എസ്. മണി പറഞ്ഞു.
കർഷകരെ അണിനിരത്തി ഈ നീക്കം ചെറുക്കുന്ന കാര്യവും മിൽമയുടെ പരിഗണനയിലുണ്ട്. കര്‍ണാടകയോടുള്ള എതിര്‍പ്പ് അറിയിച്ച് മില്‍മ കേന്ദ്ര ക്ഷീര വികസന ബോര്‍ഡിലും പരാതി നൽകിയിട്ടുണ്ട്. കേരളത്തിൽ ഉത്പാദന ചെലവ് കുറവായതാണ് മറ്റ് സംസ്ഥാനങ്ങളിലെ പാലുൽപ്പാദക സംഘങ്ങളെ ആകർഷിക്കുന്നത്. കേരളത്തിൽ കുറഞ്ഞ വിലക്ക് പാൽ വിൽക്കാൻ സാധിക്കും. നന്ദിനി ഉൾപ്പെടെയുളള പാലുൽപ്പാദക സംഘങ്ങൾ കൂടുതൽ ഔട്ട്ലെറ്റുകൾ തുറന്നാൽ ആകെ വരുമാനത്തെ ബാധിക്കും.
അത് വിപണിയിൽ വലിയ തിരിച്ചടിയുണ്ടാക്കുമെന്നുമാണ് മിൽമയുടെ ആശങ്ക. മിൽമയുടെ ലാഭത്തിന്റെ ഗണ്യമായ പങ്കും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളിലൂടെയാണ് ലഭിക്കുന്നത്. അമുൽ മാതൃകയിൽ ക്ഷീരകർഷകരുടെ സഹകരണ പ്രസ്ഥാനങ്ങളാണ് സംസ്ഥാനങ്ങളില്‍ പാലിന്‍റെയും പാല്‍ ഉല്‍പ്പനങ്ങളുടെയും വിപണി പ്രധാനമായും നിയന്ത്രിക്കുന്നത്.
കർണാടകയിൽ പാൽവിൽപന തുടങ്ങാൻ ഗുജറാത്തിലെ അമുൽ നീക്കം നടത്തിയപ്പോൾ കർണാടക ശക്തമായ എതിർപ്പ് അറിയിച്ചിരുന്നു. ഇതേ ഫെഡറേഷൻ കേരള വിപണിയിൽ നേരിട്ട് പാൽ വിൽക്കാൻ വേണ്ടി ഔട്ട്ലെറ്റുകൾ സ്ഥാപിക്കുന്നതിന്റെ ന്യായമെന്താണെന്ന് മിൽമ അധികൃതർ ചോദിച്ചു. അമുല്‍ ഉത്പന്നങ്ങള്‍ കര്‍ണാടകത്തിലേക്ക് വിപണനത്തിന് എത്തിക്കുന്നത് ബിജെപിയും പ്രതിപക്ഷ കക്ഷികളും തമ്മിലുള്ള രാഷ്ട്രീയ വിവാദത്തിനും ഇടയാക്കിയിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
