പ്രധാനമന്ത്രി അദാനിക്കൊപ്പം, കോൺഗ്രസ് പാവപ്പെട്ടവർക്കൊപ്പം; കോലാറിൽ വീണ്ടും ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ബെംഗളൂരു: മോദി-അദാനി ബന്ധം ആവർത്തിച്ച് രാഹുൽഗാന്ധി. രാജ്യത്ത് കോൺഗ്രസ് ദരിദ്രർക്കും യുവാക്കൾക്കും മഹിളകൾക്കും വേണ്ടി പണം ചെലവഴിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി കുത്തക മുതലാളിയായ അദാനിക്കു മാത്രമായി പണം നൽകുകയാണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.
കർണാടകയിലെ കോലാറിൽ നടത്തിയ പൊതുസമ്മേളനത്തിലായിരുന്നു വിമർശനം. അദാനിയ്ക്ക് മോദി നൽകുന്നത് കോടികളാണ്. പ്രതിരോധ കരാറുകൾ നേടിയെടുക്കുന്ന അദാനിയുടെ കമ്പനിയിൽ ചൈനീസ് പൗരൻ ഡയറക്ടർ ആയത് അന്വേഷിക്കുമോയെന്നും രാഹുൽഗാന്ധി തുറന്നടിച്ചു. എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിന് ശേഷം കോലാറിലെത്തിയ രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു. കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അദാനിയുടെ വിഷയം പാർലമെന്റിൽ ഉയർത്തുന്നത് മോദി ഭയക്കുന്നുണ്ട്. ഇക്കാരണത്താലാണ് തന്നെ അയോഗ്യനാക്കിയതെന്ന് രാഹുൽ ആരോപിച്ചു. പാർലമെന്റിൽ നിന്ന് എന്നെ പുറത്താക്കി ഭയപ്പെടുത്താം എന്നാണ് മോദി കരുതുന്നത്. എന്നാൽ തനിക്കൊരു പേടിയുമില്ല. ബിനാമി പണത്തിന്റെ ഉറവിടം ഏതാണെന്നു മോദി ഉത്തരം പറഞ്ഞേ തീരുവെന്നും രാഹുൽ പറഞ്ഞു. അഴിമതിയുടെ ചിഹ്നമാണ് അദാനിയെന്നും രാഹുൽ പരിഹസിച്ചു.
രാജ്യത്തിന്റെ അടിസ്ഥാനവികസനം പൂർണമായും അദാനിക്ക് തീറെഴുതുകയാണ്. ആയിരക്കണക്കിന് കോടി രൂപ അദാനിയുടെ കമ്പനികളിൽ വന്നു വീഴുന്നുണ്ട്. ഇതെല്ലാം അന്വേഷിക്കേണ്ടത് അത്യാവശ്യമാണ്. നിലവിൽ കേന്ദ്രസർക്കാർ സംവിധാനത്തിൽ വെറും 7 ശതമാനം മാത്രം ഒബിസി സെക്രട്ടറിമാരേ ഉള്ളൂ. യുപിഎ സർക്കാർ നടത്തിയ ജാതി സെൻസസ് വിവരങ്ങൾ പുറത്ത് വിടണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.
കർണാടകയിൽ കോൺഗ്രസ് ഒന്നാണ്. കൃത്യം ഭൂരിപക്ഷത്തിൽ കോൺഗ്രസ് അധികാരത്തിൽ വരണം. അഴിമതി തടയാൻ 150 സീറ്റുകൾ കോൺഗ്രസിന് ഉറപ്പാക്കണമെന്നും രാഹുൽ പറഞ്ഞു. ഇതുവരെ കോൺഗ്രസ് നാല് വാഗ്ദാനങ്ങളാണ് നൽകിയത്. ഗൃഹലക്ഷ്മി, അന്നഭാഗ്യ, യുവനിധി ഇവയെല്ലാം അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ നടപ്പാക്കുമെന്നും രാഹുൽ ഗാന്ധി അറിയിച്ചു.
RELEASE THE CASTE CENSUS, Mr. Modi.
Indian Opposition leader Rahul Gandhi launches a massive attack on anti OBC,SC, ST BJP Govt upon Caste Census and reservation. pic.twitter.com/Xtt5YSDcaf
— Anshuman Sail Nehru (@AnshumanSail) April 16, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
