എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ്: ഷാരൂഖ് സെയ്‌ഫിക്കെതിരെ യുഎപിഎ ചുമത്തി, അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കും

എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫിക്കെതിരെ യുഎപിഎ ചുമത്തി പോലീസ്. കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് യുഎപിഎ ചുമത്തിയത്. തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതോടെയാണ് പ്രതിയ്‌ക്കെതിരെ യുഎപിഎ ചുമത്തിയിരിക്കുന്നതെന്നാണ് വിവരം. പ്രതിയ്‌ക്കെതിരെ ഷഹീന്‍ബാഗ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുഎപിഎ ചുമത്തിയത്.
ഷാറൂഖിന്റെ കസ്റ്റഡി കാലാവധി മറ്റന്നാള്‍ അവസാനിക്കാനിരിക്കെയാണ് ഇപ്പോള്‍ യുഎപിഐ കൂടി ചുമത്തിയിരിക്കുന്നത്. അവസാനഘട്ട ചോദ്യം ചെയ്യലില്‍ എങ്കിലും നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമോ എന്ന ശ്രമത്തിലാണ് അന്വേഷണ സംഘം.. കേസ് എന്‍ ഐ എ ഏറ്റെടുക്കുന്ന കാര്യത്തിലും വൈകാതെ തീരുമാനം ഉണ്ടായേക്കും. ഷാരൂഖിന്റെ ജാമ്യ ഹര്‍ജിയും കോടതി ചൊവ്വാഴ്ച പരിഗണിക്കും.
ഏപ്രിൽ രണ്ട് ഞായറാഴ്ച രാത്രിയാണ് കോഴിക്കോട് എലത്തൂരിൽ വച്ച് ആലപ്പുഴ – കണ്ണൂർ എക്സിക്യുട്ടീന് എക്സ്പ്രസ് ട്രെയിനിൽ തീവയ്പുണ്ടായത്. തീവയ്പിനിടെ ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടിയ മൂന്നുപേർ മരിച്ചിരുന്നു. എട്ട് യാത്രക്കാർക്ക് തീവയ്പിൽ പൊള്ളലേറ്റിരുന്നു. പ്രതി ഷാരൂഖറ് സെയ്ഫിയെ മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്ന് ദിവസങ്ങൾക്കുള്ളിൽ പോലീസ് പിടികൂടിയിരുന്നു,
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
