ഫെമിന മിസ് ഇന്ത്യ കിരീടം ചൂടി രാജസ്ഥാൻ സുന്ദരി നന്ദിനി ഗുപ്ത

ഫെമിന മിസ് ഇന്ത്യ 2023 കിരീടം രാജസ്ഥാനില്‍ നിന്നുള്ള പത്തൊമ്പതുകാരി നന്ദിനി ഗുപ്തക്ക്. ഡല്‍ഹിയില്‍ നടന്ന ഫെമിന മിസ് ഇന്ത്യ വേൾഡ് 2023 സൗന്ദര്യ മത്സരത്തില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ സുന്ദരികളെ പരാജയപ്പെടുത്തിയാണ് നന്ദിനി ഗുപ്ത ഇന്ത്യയുടെ പുതിയ സൗന്ദര്യറാണി പട്ടം നേടിയത്. ഡല്‍ഹിയുടെ ശ്രേയ പൂഞ്ചയാണ് ആദ്യ റണ്ണറപ്പ്. മണിപ്പൂരിലെ തൗനോജം സ്‌ത്രെല ലുവാങ്ങിനാണ് സെക്കന്‍ഡ് റണ്ണറപ്പ് കിരീടം. രാജസ്ഥാനിലെ കോട്ട സ്വദേശിയാണ് ബിസിനസ് മാനേജ്‌മെന്റ് ബിരുദധാരിണിയായ നന്ദിനി ഗുപ്ത. ഈ വർഷ നടക്കുന്ന മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് നന്ദിനി ഗുപ്തയായിരിക്കും.
30 മത്സരാത്ഥികളാണ് ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തത്. ഡൽഹി ഉൾപ്പടെയുള്ള 29 സംസ്ഥാനങ്ങളേയും പ്രതിനിധീകരിച്ച് മത്സരാർത്ഥികൾ പങ്കെടുത്തു. കൂടാതെ കേന്ദ്ര ഭരണപ്രദേശങ്ങളിൽ നിന്നുള്ള ഒരു പ്രതിനിധിയും രാജ്യന്തര സൗന്ദര്യ മത്സരത്തിന്റെ ഭാഗമായി. ഫാഷൻ രംഗത്തെ പ്രമുഖരായ കാർത്തിക്ക് ആര്യൻ, അനന്യ പാണ്ഡെ, മുൻ മിസ് ഫെമിന കിരീടം ചൂടിയ സിനി ഷെട്ടി തുടങ്ങിയവർ പരിപാടിയുടെ ഭാഗമായി.
ഫെമിന മിസ് ഇന്ത്യ കിരീടം സ്വന്തമാക്കിയതോടെ യു എ ഇയിൽ നടക്കുന്ന 71ാമത് മിസ് വേൾഡ് മത്സരത്തിൽ നന്ദിനി ഗുപ്‌ത ഇന്ത്യയെ പ്രതിനിധീകരിക്കും. ലാലാ ലജ്‌പത് റായ് കോളേജിൽ നിന്ന് ബിസിനസ് മാനേജ്‌മെന്റിൽ നന്ദിനി ബിരുദം നേടിയിട്ടുണ്ട്. രത്തൻ ടാറ്റയാണ് ഏറ്റവും പ്രചോദനം നൽകിയ വ്യക്തിയെന്ന് നന്ദിനി വെളിപ്പെടുത്തി. സൗന്ദര്യ ലോകത്തെ പ്രചോദനം മുൻ ലോകസുന്ദരിയും ബോളിവുഡ്-ഹോളിവുഡ് നടിയുമായ പ്രിയങ്ക ചോപ്രയാണെന്നും നന്ദിനി ഗുപ്‌ത പറഞ്ഞു.
ബോക്‌സിംഗ് താരം ലൈശ്‌റാം സരിത ദേവി, കൊറിയോഗ്രാഫർ ടെറൻസ് ലുയീസ്, നിർമാതാവ് ഹർഷ്‌വർഷൻ കുൽക്കർണി, ഡിസൈനർമാരായ റോക്കി സ്റ്റാർ, നമ്രത ജോഷിപുര എന്നിവരായിരുന്നു മത്സരത്തിലെ വിധികർത്താക്കൾ. 2002ലെ വിശ്വസുന്ദരി നേഹ ദുപിയ ജൂറീസ് മെന്റർ ആയും പ്രവർത്തിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.