പ്രേംനസീറിനും മുമ്പേ മലയാള സിനിമയിൽ നായകനായി വേഷമിട്ട ആദ്യകാല നടന്‍ വി.ടി.ജോസഫ് അന്തരിച്ചു

തിരുവനന്തപുരം : ആദ്യകാല മലയാള ചലച്ചിത്രനടൻ കണ്ണമ്മൂല വെള്ളൂക്കുന്നേൽ വി.ടി.ജോസഫ് (89) അന്തരിച്ചു. കോട്ടയം അരുവിത്തുറ വെള്ളൂക്കുന്നേൽ തെക്കുംഭാഗത്ത് കുടുംബാംഗമാണ്. ശനിയാഴ്ച പുലർച്ചെ നാലരയോടെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നു വൈകിട്ടു 3നു ഭവനത്തിൽ ശുശ്രൂഷയ്ക്കു ശേഷം 3.30നു തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ സംസ്കാരം നടക്കും. തിരുവനന്തപുരത്തു വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
പ്രേംനസീറിനും മുമ്പേ മലയാള സിനിമയിൽ നായകനായി വേഷമിട്ട നടനാണ് അനിൽകുമാർ എന്ന വി.ടി.ജോസഫ്. കെ.വി.കോശി നിർമ്മിച്ച ‘പുത്രധർമ്മ’ത്തിലെ നായകനായിട്ടാണ് ചലച്ചിത്ര രംഗത്തേക്കുള്ള പ്രവേശനം. തിക്കുറിശ്ശിയാണ് ചിത്രത്തിന് സംഭാഷണമെഴുതിയത്. ലക്ഷ്മീബായി, നാണുക്കുട്ടൻ, ടി.ആർ.ഓമന, ബഹദൂർ, തിക്കുറിശ്ശി തുടങ്ങിയവർ ചിത്രത്തിൽ അഭിനയിച്ചു. ചിത്രം പരാജയപ്പെട്ടത് നിരാശനാക്കിയെങ്കിലും ചില ചിത്രങ്ങളിൽ കൂടി പിന്നീട് അഭിനയിച്ചു. പി.കെ.സത്യപാൽ ‘നിർമ്മിച്ച മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിൽ സത്യനൊപ്പവും അഭിനയിച്ചു. കുമാരി തങ്കവും ശാന്തിയുമാണ് അതിൽ അനിൽകുമാറിനൊപ്പം അഭിനയിച്ച നായികമാർ. ചെന്നൈയിലെ ബിരുദപഠന കാലയളവിലാണ് അദ്ദേഹം സിനിമാ ലോകത്തെത്തിയത്. പിന്നീടു വീട്ടുകാരുടെ കടുത്ത എതിർപ്പിനെ തുടർന്ന് അഭിനയ മോഹത്തിനു വിരാമമിട്ടു. സിനിമാരംഗത്ത് നിന്ന് മെല്ലെ പിൻവാങ്ങിയ അദ്ദേഹം പ്ളന്റേഷൻ രംഗത്ത് സജീവമായി.
ഭാര്യ: സരള ജോസഫ് (ചെങ്ങന്നൂർ ആലുംമുട്ടിൽ കുടുംബാംഗം). മക്കൾ: ജൂഡി ജോയ്, ഡിജു ജോസഫ് (എൻജിനീയർ, ഓസ്ട്രേലിയ), ചിത്ര ജോസഫ് (ദുബായ്)
മരുമക്കൾ: പരേതനായ ജോയ് സെബാസ്റ്റ്യൻ, മോനിക്ക ജോർജ് (ഓസ്ട്രേലിയ), കെ.ജെ.വർഗീസ് (ദുബായ്)
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.