പുനര്‍നിര്‍മിക്കാന്‍ കഴിയാത്ത ഡിസൈന്‍; നിത അംബാനി മരുമകള്‍ക്ക് സമ്മാനിച്ചത് 450 കോടിയുടെ നെക്‌ളേസ്

നിത അംബാനി തന്റെ മൂത്ത മകന്‍ ആകാശ് അംബാനിയുടെ ഭാര്യയായ ശ്ലോക മേത്തയ്ക്ക് നല്‍കിയ വിവാഹസമ്മാനമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 2019ല്‍ നടന്ന വിവാഹത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള ഡയമണ്ട് നെക്ലേസുകളില്‍ ഒന്നാണ് നിത അംബാനി മരുമകള്‍ക്ക് സമ്മാനമായി നല്‍കിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 55 മില്യണ്‍ ഡോളര്‍ (ഏകദേശം 450 കോടി) ആണ് ഇതിന് വിലവരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
https://www.instagram.com/reel/CqtH-egpda-/?igshid=YmMyMTA2M2Y=
ജ്വല്ലറി ഇന്‍ഫ്‌ളുവന്‍സറായ ജൂലിയ ഹാക്ക്മാന്‍ ഈ ഡയമണ്ടിന്റെ പ്രത്യേകതകള്‍ ഉള്‍പ്പെടുത്തി വീഡിയോ ചെയ്തതോടെയാണ് ഈ വിലപിടിപ്പുള്ള സമ്മാനം വീണ്ടും ചര്‍ച്ചയായത്. ലെബനീസ് ജ്വല്ലറിയായ മൗവാദാണ് L’Incomparable എന്നു പേരുള്ള ഈ നെക്ലേസിന് പിന്നില്‍. 91 ഡയമണ്ടുകള്‍ കൊണ്ടാണ് ഇത് നിര്‍മിച്ചത്. മഞ്ഞ നിറത്തിലുള്ള വജ്രത്തിലാണ് ലോക്കറ്റ് നിര്‍മിച്ചത്. ഒരിക്കലും പുനര്‍ നിര്‍മിക്കാന്‍ കഴിയാത്ത വിധത്തിലുള്ള ഡിസൈനാണ് നെക്ലേസിന്റേതെന്നും ജൂലിയ വീഡിയോയില്‍ പറയുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
