എസ്‌സി എസ്ടി വിഭാഗക്കാര്‍ക്കുളള സംവരണം വര്‍ധിപ്പിച്ച് കർണാടക

ബെംഗളൂരു: എസ്‌സി എസ്ടി വിഭാഗക്കാര്‍ക്കുളള സംവരണം വര്‍ധിപ്പിച്ച് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ജസ്റ്റിസ് നാഗ്മോഹന്‍ ദാസ് കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സംവരണം വര്‍ധിപ്പിച്ചത്. റായ്പ്പൂരിൽ നടന്ന അനുമോദന പരിപാടിയില്‍ സംസാരിക്കയായിരുന്നു അദ്ദേഹം. ഡോ. ബി.ആര്‍. അംബേദ്കറിന്റെ ശക്തനായ പ്രചാരകനെന്ന നിലയില്‍ താന്‍ അഭിമാനം കൊളളുന്നു എന്നും ബൊമ്മൈ പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിലെയും തൊഴില്‍ മേഖലയിലെയും സംവരണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ ബൊമ്മൈ തന്റെ സർക്കാർ പട്ടികജാതി വിഭാഗക്കാർക്ക് സ്വാശ്രയ ജീവിതം സാധ്യമാക്കിയെന്നും അഭിപ്രായപ്പെട്ടു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ ഈ സമുദായത്തെ വെറും വോട്ട് ബാങ്കായി ഉപയോഗിക്കുകയായിരുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പട്ടികജാതി ജനസംഖ്യ വര്‍ധിച്ചിട്ടുണ്ടെന്നും എന്നാല്‍ സംവരണ ക്വാട്ട വര്‍ഷങ്ങളായി ഒരേപോലെ തുടരുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യാനന്തരം മാറിമാറി വന്ന സര്‍ക്കാരുകള്‍ ജാതികളെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തുക മാത്രമാണ് ചെയ്തത്. എന്നാല്‍ സംവരണം വര്‍ധിപ്പിക്കാനുള്ള ഒരു ശ്രമവും അവര്‍ നടത്തിയിട്ടില്ല. കൂടാതെ, പട്ടികജാതികള്‍ക്ക് കീഴിലുള്ള ജാതികളുടെ എണ്ണം 103 ആയി ഉയര്‍ന്നു. മുമ്പ് ആറ് ജാതികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും ബൊമ്മൈ പറഞ്ഞു.
സംവരണം പ്രയോജനപ്പെടുത്തണമെന്നും തീരുമാനം എല്ലാ വീടുകളിലും അറിയിച്ച് സാമൂഹിക വിപ്ലവത്തിന് തുടക്കമിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വതന്ത്രമായ ജീവിതം നയിക്കാന്‍ അവരെ സാമ്പത്തികയും സാമൂഹികമായും ശാക്തീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
