ആദ്യ പരീക്ഷണയോട്ടം പൂര്‍ത്തിയാക്കി വന്ദേഭാരത്: ഏഴ് മണിക്കൂര്‍ 10 മിനുട്ടില്‍ കണ്ണൂരില്‍

കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് തിരുവനന്തപുരം – കണ്ണൂര്‍ ട്രയല്‍റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി. തിരുവനന്തപുരത്തു നിന്ന് രാവിലെ 5.10 ന് കണ്ണൂരിലേക്ക് തിരിച്ച ട്രെയിന്‍ 12.20-ന് കണ്ണൂരിലെത്തി. 7 മണിക്കൂര്‍ 10 മിനിട്ടുകൊണ്ടാണ് ട്രെയിന്‍ കണ്ണൂരിലെത്തിയത്. കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, തിരൂര്‍, കോഴിക്കോട് സ്‌റ്റേഷനുകളിലാണ് ട്രയല്‍ റണ്ണിനിടെ ട്രെയിന്‍ നിര്‍ത്തിയത്. ആദ്യത്തെ പരീക്ഷണ ഓട്ടത്തില്‍ തന്നെ ഏഴ് മണിക്കൂര്‍ 10 മിനിറ്റില്‍ ഓടിയെത്താനായി.
തിരുവനന്തപുരം അടക്കം എട്ട് സ്റ്റേഷനുകളിലാണ് വന്ദേഭാരതിന് സ്റ്റോപ്പുകളുള്ളത്. തിരുവനന്തപുരം മുതല്‍ കൊല്ലം വരെയുള്ള ആദ്യ റീച്ചില്‍ 90 കിലോമീറ്റര്‍ വരെയായിരുന്നു വേഗം. 50 മിനുട്ട് കൊണ്ട് കൊല്ലെത്തിയ ട്രെയിന്‍ കോട്ടയത്തെത്താനെടുത്തത് രണ്ട് മണിക്കൂര്‍ 16 മിനുറ്റായിരുന്നു. എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ നിന്ന് കൃത്യം 1മണിക്കൂര്‍ സമയം കൊണ്ട് വന്ദേഭാരത് തൃശൂരിലെത്തി. അടുത്ത സ്റ്റോപ്പായ തിരൂരിലേക്ക് എത്താനെടുത്ത് 1മണിക്കൂര്‍ 5മിനുട്ട്. തിരൂരില്‍ നിന്ന് അരമണിക്കൂര്‍ കൊണ്ട് കോഴിക്കോടെത്തി.
തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടെത്താനെടുത്തത് മൊത്തം 6മണിക്കൂര്‍ 6മിനിറ്റായിരുന്നു. ട്രെയിനിന്റെ വേഗത അടക്കമുള്ള കാര്യങ്ങളില്‍ ട്രയല്‍ റണ്ണിന് ശേഷം അന്തിമതീരുമാനം എടുക്കും. ട്രാക്ക് ഇന്‍സ്‌പെക്ഷന്‍ നടത്തി വന്ദേഭാരതിന് സര്‍വീസ് നടത്താന്‍ കഴിയുന്ന വേഗം റെയില്‍വേ നേരത്തേതന്നെ കണ്ടെത്തിയിരുന്നു. ടിക്കറ്റ് നിരക്കുകളും ഉടന്‍ പ്രഖ്യാപിക്കും.
ചെയര്‍ കാറില്‍ യാത്ര ചെയ്യാന്‍ 900 രൂപയും എക്‌സിക്യൂട്ടീവ് കോച്ചില്‍ 2000 രൂപയും ഈടാക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്. ഈ മാസം 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ലാഗ് ഓഫ് ചെയ്യുന്നതോടെ വന്ദേഭാരത് ട്രെയിന്‍ കേരളത്തിലും ഓടിത്തുടങ്ങും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.