കാണാതായ പതിനഞ്ചുകാരന്റെ മൃതദേഹം കണ്ടെത്തി

പയ്യാമ്പലം ബീച്ചില്‍ കടലില്‍ കാണാതായ പതിനഞ്ചുവയസുകാരന്റെ മൃതദേഹം കണ്ടെത്തി. കര്‍ണാടക മടിക്കേരി സോമവാര്‍ പേട്ടയിലെ ശശികുമാറിന്റെ മകന്‍ സുജന്‍ ആണ് മരിച്ചത്. പള്ളിയാംമൂല ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
മറൈന്‍ എന്‍ഫോര്‍സ്‌മെന്റ് നടത്തിയ തിരച്ചലിലാണ് ഇന്നലെ വൈകീട്ടോടെ മൃതദേഹം കണ്ടെത്തിയത്. വിഷു ആഘോഷത്തിനായാണ് മടിക്കേരിയില്‍ നിന്ന് ശശികുമാറും ബന്ധുക്കളുമടങ്ങുന്ന പന്ത്രണ്ടംഗ സംഘം പയ്യാമ്പലത്തേക്ക് വന്നത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ശശികുമാറും ഭാര്യ കവിതയും മക്കളും ബന്ധുക്കളും അടങ്ങുന്ന സംഘം പയ്യാമ്പലത്തെത്തിയത്. പറശിനിക്കടവില്‍ ദര്‍ശനം നടത്തിയ ശേഷമായിരുന്നു സംഘം പ്രത്യേകവാഹനത്തില്‍ കണ്ണൂരിലേക്ക് യാത്രതിരിച്ചത്.
പയ്യാമ്പലത്ത് കടലില്‍ കളിക്കുന്നതിനിടെയാണ് കുടുംബത്തിലെ നാലുപേരും കടലിൽപെട്ടത്. മൂന്നു പേരെ അവിടെയുണ്ടായിരുന്ന ലൈഫ് ഗാര്‍ഡ് രക്ഷപ്പെടുത്തിയപ്പോള്‍ ശശികുമാറിന്റെ മകന്‍ സുജനെ രക്ഷിക്കാൻ സാധിച്ചില്ല. മമ്പറം സ്വദേശിയായ ശശികുമാര്‍ ജോലി സൗകര്യാര്‍ത്ഥം മടിക്കേരിയിലേക്ക് കുടിയേറുകയായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
