സീറ്റ് മോഹികൾക്ക് ഇനി പാർട്ടിയിൽ സ്ഥാനമില്ലെന്ന് കോൺഗ്രസ്

ബെംഗളൂരു: മറ്റു പാർട്ടികളിൽ നിന്നും സീറ്റ് മോഹിച്ച് വരുന്നവർക്ക് ഇനി സീറ്റ് നൽകില്ലെന്ന് കർണാടക കോൺഗ്രസ്. മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മണന്‍ സാവദിയുമെത്തിയതോടെ ഇനി മറ്റുപാര്‍ട്ടികളില്‍ നിന്നു വരുന്ന നേതാക്കളെ സ്വീകരിക്കുന്നതു നിര്‍ത്താനൊരുങ്ങുകയാണ് കര്‍ണാടക കോണ്‍ഗ്രസ്. സീറ്റ് തേടി വരുന്നവര്‍ക്ക് ഇനിമുതല്‍ അംഗത്വം നല്‍കില്ലെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.
ജഗദീഷ് ഷെട്ടാർ കൂടി പാർട്ടിയിൽ എത്തിയതോടെ വലിയ വിജയം നേടാനാകുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. മുന്‍മന്ത്രിമാരും എംഎല്‍എമാരുമായ 20ല്‍ അധികം പേരാണ് സ്വന്തം പാര്‍ട്ടി വിട്ട് ഇതിനകം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇതില്‍ മുന്‍മന്ത്രിമാരായ, എസ്.ആര്‍. ശ്രീനിവാസ്, എച്ച്. നാഗേഷ്, എംഎല്‍എമാരായിരുന്ന ബാബുറാവു ചിഞ്ചാന്‍സൂര്‍, എന്‍.വൈ. ഗോപാലകൃഷ്ണ തുടങ്ങി പത്തോളം പേര്‍ക്കു സീറ്റ് നല്‍കിയിട്ടുണ്ട്.
ഷെട്ടാറിന്റെ വരവ് ബിജെപിയുടെ കേന്ദ്രങ്ങളില്‍ ഇടിച്ചുകയറാന്‍ സഹായിക്കുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടല്‍. ലിംഗായത്ത് നേതാക്കള്‍ കൂടിയായ ഷെട്ടാറിന്റെയും സാവദിയുടെയും സാന്നിധ്യം ബോംബെ കര്‍ണാടക മേഖലയില്‍ വലിയ മുന്നേറ്റത്തിനു സഹായിക്കും.
ഇനി ഉപാധികളില്ലാതെ വരുന്നവരെ മാത്രമേ സ്വീകരിക്കൂ. ജഗദീഷ് ഷെട്ടാറെ പാര്‍ട്ടിയിലെത്തിക്കുയെന്നതായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ തുടക്കം മുതല്‍ ലക്ഷ്യം വച്ചിരുന്നത്. ഇതിൽ വിജയിച്ചതോടെ നിയമസഭ തിരഞ്ഞെടുപ്പിലും വിജയം സുനിശ്ചിതമാണെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.