അണ്ണാമലൈ ഹെലികോപ്റ്ററിൽ വൻ തുക കൊണ്ടുവന്നതായി ആരോപണം; വിശദീകരണവുമായി തിരഞ്ഞെടുപ്പ് അധികൃതർ

ബെംഗളൂരു: തമിഴ്‌നാട് ബിജെപി അധ്യക്ഷനും കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ സഹചുമതലക്കാരനുമായ കെ. അണ്ണാമലൈ ഉഡുപ്പിയില്‍ ഇറങ്ങിയ ഹെലികോപ്റ്ററിൽ പണം നിറച്ച ബാഗുമായാണ് ഇറങ്ങിയതെന്ന് മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വിനയകുമാർ സൊറകെ ആരോപിച്ചതിന് പിന്നാലെ വിശദീകരണവുമായി തിരഞ്ഞെടുപ്പ് അധികൃതർ.
ഇക്കാര്യം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതായും എന്നാൽ നടപടി ഉണ്ടായില്ലെന്നും കൗപ്പ് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിനയ് കുമാര്‍ പറഞ്ഞിരുന്നു. അണ്ണാമലൈയുടെ കർണാടക സന്ദർശനത്തിൽ ഹെലികോപ്റ്ററിന്റെയും കാറിന്റെയും ഉപയോഗം, താമസം എന്നിവയുമായി ബന്ധപ്പെട്ട് മാതൃക പെരുമാറ്റച്ചട്ട ലംഘനം ഉണ്ടായിട്ടില്ലെന്ന് ഉഡുപ്പി മണ്ഡലം തിരഞ്ഞെടുപ്പ് ഓഫീസർ സീത അറിയിച്ചു. ഏപ്രിൽ 17ന് രാവിലെ 9.55നാണ് അണ്ണാമലൈ ഉഡുപ്പിയിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയതെന്ന് സീത പറഞ്ഞു.
എഫ്.എസ്.ടി-മൂന്ന് ടീം ലീഡർ രാഘവേന്ദ്രയും ഉഡുപ്പി മണ്ഡലം മുനിസിപ്പൽ കോർപ്പറേഷൻ നോഡൽ ഓഫീസർ വിജയയും ചേർന്ന് ഹെലികോപ്റ്ററും അണ്ണാമലൈയുടെ ബാഗും പരിശോധിച്ചിരുന്നു. എന്നാൽ അനധികൃതമായി ഒന്നും കണ്ടെത്തിയില്ല.
സഞ്ചരിച്ച കാർ ഉദ്യോഗസ്ഥർ ചെക്ക് പോസ്റ്റിൽ നിന്നും പരിശോധിച്ചിരുന്നു. കൗപ്പ് മണ്ഡലം സന്ദർശിക്കാനാണ് താൻ എത്തിയതെന്ന് അണ്ണാമലൈ അറിയിച്ചതായും സീത വിശദീകരിച്ചു.
കൗപ്പ് മണ്ഡലം കോൺഗ്രസ് സ്ഥാനാർഥി കൂടിയായ വിനയകുമാർ സൊറകെ തിങ്കളാഴ്ച ഉഡുപ്പി മണ്ഡലം കോൺഗ്രസ് സ്ഥാനാർഥി പ്രസാദ് രാജ് കാന്തന്റെ പത്രിക സമർപ്പണ ശേഷം ഉഡുപ്പി കോൺഗ്രസ് ഭവനിൽ പ്രകടന പത്രിക പുറത്തിറക്കി സംസാരിക്കവെയാണ് അണ്ണാമലൈ പണം ഇറക്കി എന്ന ആരോപണം ഉന്നയിച്ചത്. കർണാടക പോലീസ് ഉന്നത ഉദ്യോഗസ്ഥനായിരിക്കെയായിരുന്നു അണ്ണാമലൈ ഐ.പി.എസ് വിട്ട് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.