കേരളത്തിലെ ആദ്യ ത്രീഡി കണങ്കാല്‍ ശസ്ത്രക്രിയ കൊച്ചിയില്‍ നടന്നു

വാഹനാപകടത്തില്‍ കണങ്കാലിനു പരിക്കേറ്റ യുവാവിന് അപൂര്‍വ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍. കൊച്ചി സ്വദേശിയും ഗോവ ഐഐടി വിദ്യാര്‍ഥിയുമായ യുവാവിലാണ് കേരളത്തിലെ ആദ്യ ത്രീഡി കണങ്കാല്‍ ശസ്ത്രക്രിയ നടന്നത്. പ്രമുഖ ഫൂട്ട് ആന്റ് ആങ്കിള്‍ സര്‍ജനും ഇന്ത്യന്‍ ഫൂട്ട് ആന്റ് ആങ്കിള്‍ സൊസൈറ്റി ദേശീയ പ്രസിഡന്റുമായ ഡോ. രാജേഷ് സൈമണ്‍, ആംസ്റ്റര്‍ഡാമിലെ ഓര്‍തോപീഡിക് റിസര്‍ച് സെന്റര്‍ സ്ഥാപകനും മാഡ്രിഡിലെ ഫിഫ മെഡിക്കല്‍ സെന്റേഴ്സ് ഓഫ് എക്സലന്‍സിലെ വിദഗ്ധനുമായ പ്രൊഫ. നീക് വാന്‍ ഡെയ്ക്കും ചേര്‍ന്നാണ് വിപിഎസ് ലേക് ഷോര്‍ ആശുപത്രിയില്‍ ഈ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.
ഒന്നര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ യുവാവിന്‍റെ കണങ്കാല്‍ സന്ധിയുടെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കി. കണങ്കാലിലെ ക്ഷതമേറ്റ തരുണാസ്ഥി, സന്ധി മാറ്റി വയ്ക്കാതെ തന്നെ പുനഃസ്ഥാപിച്ചായിരുന്നു അപൂര്‍വ ശസ്ത്രക്രിയ. സന്ധി മാറ്റിവയ്ക്കല്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന ഈ ബദല്‍ ശസ്ത്രക്രിയ കണങ്കാലിന്‍റെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കാനും വേദന ഇല്ലാതാക്കാനും സഹായിക്കുമെന്ന് ഡോ. നീക് വാന്‍ ഡെയ്ക്ക് പറഞ്ഞു.
കണങ്കാല്‍, കാല്‍മുട്ട് സന്ധികളിലേല്‍ക്കുന്ന പരിക്കുകളാണ് ഈ ചികിത്സയിലൂടെ സുഖപ്പെടുത്തുന്നത്. ഈ സന്ധികളിലെ ഒടിഞ്ഞതോ ചതഞ്ഞതോ ആയ തരുണാസ്ഥികള്‍ നൂതന സാങ്കേതി വിദ്യയുടെ സഹായത്തോടെ പുനര്‍സൃഷ്ടിച്ച് സന്ധികളുടെ പ്രവര്‍ത്തനം പൂര്‍വ്വസ്ഥിതിയിലാക്കുന്നു. സ്വീഡനില്‍ നിന്ന് ഇറക്കുമതി ചെയ്ത എപിസീലര്‍ ഇംപ്ലാന്റ് ആണ് ഇതിനു ഉപയോഗിക്കുന്നത്. കണങ്കാലിലോ കാല്‍മുട്ടിലോ ഏല്‍ക്കുന്ന പരിക്കിന്റെ സ്വഭാവത്തിനനുസരിച്ച് ഓരോ രോഗിക്കും ഏറ്റവും അനുയോജ്യമായ രീതിയില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്യുന്നതാണ് എപിസീലര്‍ ഇംപ്ലാന്റും എപിഗൈഡും.
എംആര്‍, സിടി സ്കാനുകളിലൂടെ ലഭിക്കുന്ന ചിത്രങ്ങളുടേയും വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരിക്കേറ്റ തരുണാസ്ഥിയുടെ ഒരു വെര്‍ച്വല്‍ ത്രീ-ഡി മോഡല്‍ സൃഷ്ടിച്ചാണ് രോഗികളുടെ പരിക്ക് കൃത്യമായി നിര്‍ണയിക്കുന്നത്. ശേഷം, പരിക്കേറ്റ ഭാഗം നീക്കം ചെയ്യുന്നതിനും ആ ഭാഗം ഏറ്റവും കൃത്യവും അനുയോജ്യവുമായ ഇംപ്ലാന്റ് ഉപയോഗിച്ച് പുനസ്ഥാപിക്കാനും ഉതകുന്ന തരത്തിലാണ് എപിസീലറും മറ്റു ഉപകരണങ്ങളും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എപിഗൈഡ് ഉപയോഗിക്കുന്നതു വഴി ഇംപ്ലാന്റിനെ ശരിയായി സ്ഥാപിക്കാനും ശസ്ത്രക്രിയയുടെ കൃത്യത വര്‍ധിപ്പിക്കാനും സഹായിക്കുന്നുവെന്ന് ഡോ. രാജേഷ് സൈമണ്‍ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.