തീവ്രവാദിയെന്ന് ആരോപിച്ചു, അവകാശങ്ങൾ നിഷേധിച്ചു; കർണാടകയുടെ സത്യവാങ്മൂലത്തിനെതിരെ മഅദ്നി

ബെംഗളൂരു: കർണാടക സർക്കാരിന്‍റെ സത്യവാങ്മൂലത്തിനെതിരെ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനി.
തന്നെ തീവ്രവാദിയെന്ന് ആരോപിക്കുകയും അവകാശങ്ങൾ നിഷേധിക്കുകയുമാണ് അവർ ചെയ്തതെന്ന് മഅദ്നി ആരോപിച്ചു. തനിക്ക് ഒരു ഭീകര സംഘടനയുമായി ബന്ധമില്ല, പ്രതി ചേർത്തിരിക്കുന്നത് ഗൂഢാലോചന കേസിൽ മാത്രമാണെന്നും വ്യക്ക തകരാറിലായതിനാൽ വൃക്ക മാറ്റിവെയ്ക്കുന്നതിന് ദാതാവിനെ കണ്ടെത്താനായാണ് കേരളത്തിൽ പോകുന്നതെന്നും മഅ്ദനി പറഞ്ഞു.
എല്ലാ ദിവസും വിചാരണ നടക്കുന്നുവെന്ന സർക്കാരിൻ്റെ വാദം തെറ്റാണെന്നും മാസത്തിൽ നാല് ദിവസം മാത്രമാണ് വിചാരണ നടക്കുന്നതെന്നും മഅ്ദനി പറഞ്ഞു. സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഗൂഡാലോചനയിലും തനിക്ക് പങ്കില്ലെന്നും ജാമ്യം ലഭിച്ചാൽ തെളിവ് നശിപ്പിക്കുമെന്നത് പൊള്ളയായ വാദം മാത്രമാണെന്നും മഅ്ദനി പറഞ്ഞു.
നേരത്തെ ജാമ്യത്തിൽ ഇറങ്ങിയപ്പോഴും എല്ലാ ജാമ്യ വ്യവസ്ഥകളും പാലിച്ചിരുന്നുവെന്നും മഅ്ദനി വ്യക്തമാക്കി. തനിക്ക് ആയുർവേദ ചികിത്സ അനിവാര്യമാണ് എന്നും പിതാവിന്‍റെ ആരോഗ്യനില വഷളായതിനാൽ അദ്ദേഹത്തെ കാണണമെന്നും കാട്ടി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി ഇന്നലെ കോടതി ശരിവെച്ചിരുന്നു. എന്നാൽ ജാമ്യം നൽകരുതെന്നും മഅ്ദനി സ്ഥിരം കുറ്റവാളിയെന്ന് കർണാടക ഭീകരവിരുദ്ധ സെൽ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ പ്രസ്തുത കേസിന്റെ വിചാരണ സമയത്ത് മഅദ്നി കേരളത്തിൽ പോകുന്നത് കേസിനെ ബാധിക്കില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
