Follow the News Bengaluru channel on WhatsApp

12 കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; രണ്ട് പേര്‍ അറസ്റ്റില്‍

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. ഗാസിയാബാദിലെ ലോനി പ്രദേശത്താണ് സംഭവം. അതിക്രമത്തില്‍ ഹോംഗാര്‍ഡ് ഉള്‍പ്പെടെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അമ്മ ശാസിച്ചതിന്റെ ദേഷ്യത്തില്‍ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ രണ്ടു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സഹോദരന്റെ മൊബൈല്‍ പൊട്ടിച്ചതിന് പെണ്‍കുട്ടിയെ അമ്മ ശാസിച്ചു.

അമ്മയോടുള്ള ദേഷ്യത്തില്‍ വീടുവിട്ടിറങ്ങിയ കുട്ടി, മൊബൈല്‍ അടുത്തുള്ള കടയില്‍ കൊടുത്ത് നന്നാക്കി. ശേഷം ഒരു ഇ-റിക്ഷയില്‍ കയറി, അതില്‍ ഒരു പ്രതിയും ഉണ്ടായിരുന്നു. കുട്ടി തനിച്ചാണെന്ന് മനസ്സിലാക്കിയ പ്രതി പെണ്‍കുട്ടിയെ മറ്റൊരു പ്രതിയായ ഹോം ഗാര്‍ഡിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെവെച്ച്‌ ഇരുവരും ചേര്‍ന്ന് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ വീട്ടിലെത്തിയ പെണ്‍കുട്ടി പിതാവിനോട് സംഭവം വിവരിച്ചു. തുടര്‍ന്ന് പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ പ്രതികള്‍ക്കെതിരെ ഐപിസി 376 ഡി (കൂട്ടബലാത്സംഗം), പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരം കേസെടുത്തതായി പോലീസ് വ്യക്തമാക്കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.