എന്റെ രാഷ്ട്രീയം വേറെയാണ്; അച്ഛന്റെ പേരില്‍ എന്നെ ജഡ്ജ് ചെയ്യരുത്: അഹാന

അച്ഛന്റെ രാഷ്ട്രീയനിലപാട് അനുസരിച്ച് തന്നെ ജഡ്ജ് ചെയ്യേണ്ടെന്ന് നടി അഹാന കൃഷ്ണ. അഹാനയും കൃഷ്ണകുമാറും വെവ്വേറെ വ്യക്തികളാണ്. ഒരു വീട്ടിലാണ് ഞങ്ങള്‍ ജീവിക്കുന്നത്. ഒത്തിരി കാര്യങ്ങള്‍ ഒരുമിച്ചു വിശ്വസിക്കുന്നുണ്ടാകും. അതുപോലെ അഭിപ്രായ വ്യത്യാസങ്ങളുമുണ്ടാകും. എന്നുകരുതി ഒരാള്‍ പറയുന്ന കാര്യം മറ്റൊരാളുടെ ജീവിതത്തില്‍ ഒരു ഭാഗത്തും വരാന്‍ പാടിലെന്നും അഹാന പറഞ്ഞു. റെഡ് എഫ്‌എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അഹാന ഈ കാര്യങ്ങള്‍ വക്തമാക്കിയത്.
അച്ഛന്‍ പൊളിറ്റിക്കലി ആക്ടീവ് ആണെങ്കില്‍ അത് അദ്ദേഹത്തിന്റെ ജീവിതം, കരിയര്‍. സമ്പൂര്‍ണമായി അദ്ദേഹത്തിന്റെ ചോയ്‌സ്. ഞാന്‍ സിനിമ ചെയ്‌തോട്ടെ എന്ന് അവരോട് ചോദിക്കാറില്ല. ഇതെന്റെ ജീവിതം. അച്ഛന്റെ ജീവിതത്തില്‍ അദ്ദേഹം എന്തു ചെയ്യുന്നു, എന്തു പറയുന്നു, എന്തു വിശ്വസിക്കുന്നു എന്നുള്ളത് ഒരിക്കലും എന്നെ ബാധിക്കേണ്ട ആവശ്യമില്ല. അച്ഛന്‍ വളരെ സന്തോഷത്തോടെ ഒരു കാര്യം ചെയ്യുന്നു. അതിന്റെ അടിസ്ഥാനത്തില്‍ എന്നെ ജഡ്ജ് ചെയ്യില്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടമെന്നും താരം പറഞ്ഞു.
കൃഷ്ണകുമാറും അഹാനയും വെവ്വേറെ വ്യക്തികളാണ്. ഒരു വീട്ടിലാണ് ഞങ്ങള്‍ ജീവിക്കുന്നത്. ഒത്തിരി കാര്യങ്ങള്‍ ഒരുമിച്ചു വിശ്വസിക്കുന്നുണ്ടാകും. അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. എന്നുവച്ച്, ഒരാള്‍ പറയുന്ന കാര്യം മറ്റൊരാളുടെ ജീവിതത്തില്‍ ഒരു ഭാഗത്തും വരാന്‍ പാടില്ല.’ – അഹാന പറഞ്ഞു.
വീട്ടില്‍ അധികം രാഷ്ട്രീയം സംസാരിക്കാറില്ലെന്നും മക്കളായ ഞങ്ങളുടെ ഇഷ്ടങ്ങള്‍ വേറെയാണ് എന്നും അഹാന പറയുന്നു. ‘ഞങ്ങള്‍ മക്കള്‍, രാഷ്ട്രീയത്തില്‍ വലിയ അവബോധമുള്ളവരൊന്നും അല്ല. ഞങ്ങളുടെ ഇഷ്ട വിഷയങ്ങള്‍ വേറെ പലതുമാണ്. ഇരുപുറത്തുമുള്ളവര്‍ക്ക് ഒരു വിഷയത്തില്‍ നല്ല ധാരണയുണ്ടെങ്കിലല്ലേ ഒരു സംഭാഷണം നടക്കൂ. രാഷ്ട്രീയം വീട്ടില്‍ അധികം സംസാരിക്കാറൊന്നുമില്ല.’- അവര്‍ കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയം എന്താണ് എന്ന ചോദ്യത്തിന്, ‘എനിക്ക് രാഷ്ട്രീയത്തില്‍ ശക്തമായ നിലപാടൊന്നുമില്ല. യുക്തിപരമായ തീരുമാനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്ന ആളാണ് ഞാന്‍. സമത്വത്തിലും മനുഷ്യത്വത്തിലും വിശ്വസിക്കുന്നു. ഇതൊക്കെയാണ് എന്റെ രാഷ്ട്രീയമെന്നും അഹാന പറഞ്ഞു. പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത അടിയാണ് അഹാനയുടെ ഏറ്റവും ഒടുവിലത്തെ ചിത്രം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.