സുഡാനിൽ കുടുങ്ങിക്കിടക്കുന്നവരെ വെച്ച് രാഷ്ട്രീയം കളിക്കരുത്; സിദ്ധരാമയ്യക്കെതിരെ എസ്. ജയശങ്കർ

കോൺഗ്രസ് നേതാവ് സിദ്ധരാമയ്യക്കെതിരെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ രംഗത്ത്. സുഡാനിൽ കുടുങ്ങിക്കിടക്കുന്നവരെ വെച്ച് രാഷ്ട്രീയം കളിക്കരുതെന്ന് മന്ത്രി എസ്. ജയശങ്കർ പറഞ്ഞു. ഇന്ത്യക്കാരുമായി എംബസി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. വിഷയം രാഷ്ട്രീയവൽക്കരിച്ചത് നിരുത്തരവാദപരമാണ്. ഒരു തിരഞ്ഞെടുപ്പ് ലക്ഷ്യവും അതുവഴി ന്യായീകരിക്കപ്പെടില്ലെന്നും മന്ത്രി പറഞ്ഞു.
സുഡാനിൽ കുടുങ്ങിക്കിടക്കുന്ന കർണാടക സ്വദേശികളെ രക്ഷപ്പെടുത്താൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടിരുന്നു. ഭക്ഷണമില്ലാതെ ദിവസങ്ങളായി ആളുകൾ കുടുങ്ങിക്കിടക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കൂടിയായ സിദ്ധരാമയ്യ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. കർണാടക തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിമർശനം.
Since you are the External Affairs Minister @DrSJaishankar I have appealed you for help.
If you are busy getting appalled please point us to the person who can help us bring our people back. https://t.co/B21Lndvxit
— Siddaramaiah (@siddaramaiah) April 18, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
