കഞ്ചാവും ബ്രൗണ്‍ ഷുഗറുമായി യുവതി അടക്കം നാല് പേർ പിടിയില്‍

കഞ്ചാവും ബ്രൗണ്‍ ഷുഗറുമായി യുവതി അടക്കം നാല് പേർ എക്‌സൈസ് സംഘത്തിന്റെ പിടിയില്‍. അസം സ്വദേശികളായ നാഗൗണ്‍ റൗമരി ഗൗണ്‍ പട്ടിയ ചാപ്പിരി ഹരീദ ഖാത്തൂണി(23)നെ 542 ഗ്രാം ബ്രൗണ്‍ഷുഗറുമായും 150 ഗ്രാം കഞ്ചാവുമായി അസം സ്വദേശി റിജുവന്‍ അഹമ്മദ് (27), 130 ഗ്രാം കഞ്ചാവുമായി അര്‍ഫാന്‍ ഹുസൈന്‍(25), 170 ഗ്രാം കഞ്ചാവുമായി സെയ്ദുള്‍ ഇസ്‌ളാം (25) എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.
പത്തനംതിട്ട എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ എം.സി റോഡില്‍ വടക്കടത്തുകാവ് മാതാ ടിംബര്‍ വര്‍ക്സ് എന്ന കടയുടെ മുകളിലത്തെ മുറിയില്‍ നിന്നാണ് യുവതി പിടിയിലായത്. യഥാക്രമം ബൈപ്പാസ് റോഡ്, കോട്ടമുകള്‍, കണ്ണങ്കോട് എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
പ്രിവന്റീവ് ഓഫീസര്‍മാരായ ഫിറോസ് ഇസ്മയില്‍, എ.പി. ബിജു, ഹരികുമാര്‍, സിവില്‍ എക്‌സൈസ് ഓഫീര്‍സമാരായ രാജേഷ്, പ്രേം ആനന്ദ്, ദീപക് ഗീതാലക്ഷ്മി , ഷെമീന ഷാഹുല്‍, ഡ്രൈവര്‍ ഫ്രിജീഷ് എന്നിവര്‍ പങ്കെടുത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.