Follow News Bengaluru on Google news

സുഡാൻ സംഘർഷം; കേന്ദ്രവിദേശ കാര്യമന്ത്രിയും കർണാടക പ്രതിപക്ഷ നേതാവും തമ്മിലുള്ള വാക്പോര് മുറുകുന്നു

ബെംഗളൂരു: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതരായി തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രവിദേശ കാര്യമന്ത്രി എസ്. ജയശങ്കറും കർണാടക കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയും തമ്മിലുള്ള വാക്പോര് രൂക്ഷമാകുന്നു.

കർണാടകയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട 31 പേർ സുഡാനിൽ കുടിങ്ങിക്കിടക്കുന്നതായി ഇന്നലെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. ഇവരെ തിരികെകൊണ്ടുവരുന്നതിൽ കേന്ദ്ര സർക്കാർ നിഷ്‌ക്രിയത്വം കാണിക്കുന്നു എന്ന് ആരോപിച്ചു സിദ്ധരാമയ്യ ട്വീറ്റ് ചെയ്തതോടെയാണ് ഇരുവരും തമ്മിൽ വാക്പോര് ആരംഭിച്ചത്.

സുഡാനിൽ കുടുങ്ങികിടക്കുന്നവർ ഭക്ഷണം പോലും ലഭിക്കാതെ ഒറ്റപ്പെട്ടിരിക്കുകയാണെന്നും അവരെ തിരികെ കൊണ്ടുവരാൻ സർക്കാർ ഇതുവരെ നടപടി ആരംഭിച്ചിട്ടില്ലെന്നുമായിരുന്നു സിദ്ധരാമയ്യയുടെ ആരോപണം. ഇതിനെതിരേ ശക്തമായ ഭാഷയിൽ ജയശങ്കർ ട്വീറ്റ് ചെയ്തു. വിഷയത്തെ രാഷ്ട്രീയവൽക്കരിക്കുന്നത് അങ്ങേയറ്റം നിരുത്തരവാദപരമാണെന്നും ഒരു തിരഞ്ഞെടുപ്പ് ലക്ഷ്യവും വിദേശത്തുള്ള ഇന്ത്യക്കാരെ അപകടത്തിലാക്കുന്നതിനെ ന്യായീകരിക്കുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ജനങ്ങളുടെ ജീവനുകൾ അപകടത്തിലാണ്. അവിടെ രാഷ്ട്രീയം കളിക്കരുതെന്നും സിദ്ധരാമയ്യയ്ക്ക് ജയ്ശങ്കർ മറുപടി കൊടുത്തു.

ഇതിനോട് അതിരൂക്ഷമായഭാഷയിൽ സിദ്ധരാമയ്യയും പ്രതികരിച്ചു. മന്ത്രിയെന്ന നിലയിൽ നിങ്ങൾ തിരക്കിലാണെങ്കിൽ, കർണാടകയിലുള്ളവരെ തിരികെ കൊണ്ടുവരാൻ സഹായിക്കാൻ കഴിയുന്ന ആളെ കാണിച്ചുതരൂവെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.

ഇതിനു പ്രതികരണമായി സുഡാനിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ സർക്കാർ നടത്തുന്ന ശ്രമങ്ങൾ മന്ത്രി വിശദീകരിച്ചു. എന്നാൽ സുഡാനിലെ ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നയതന്ത്ര ചർച്ചകൾ ഉടൻ ആരംഭിക്കണമെന്നും അന്താരാഷ്ട്ര ഏജൻസികളുമായി ബന്ധപ്പെടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

നിലവിലെ സാഹചര്യം കുറച്ച് ദിവസത്തേക്ക് കൂടി തുടർന്നേക്കാമെന്നും ഇന്ത്യൻ പൗരന്മാർ പുറത്തിറങ്ങാതെ ജാഗ്രത പാലിക്കണമെന്നും കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി നിർദേശിച്ചിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.