കർണാടകയിൽ കോൺഗ്രസ് താരപ്രചാരക പട്ടികയിൽ തരൂരും ചെന്നിത്തലയും

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ താരപ്രചാരകരുടെ പട്ടിക പുറത്തുവിട്ടു. 40 പേരടങ്ങുന്ന പട്ടികയാണ് കോൺഗ്രസ് പാർട്ടി പുറത്തുവിട്ടത്.
രാജസ്ഥാനിൽ അശോക് ഗഹ്ലോട്ടുമായി പോര് തുടരുന്ന സച്ചിൻ പൈലറ്റിന്റെ അസാന്നിധ്യമാണ് പട്ടികയുടെ പ്രത്യേകത. അതേസമയം, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ഒഴിവാക്കപ്പെട്ട ശശി തരൂർ കർണാടകയുടെ പട്ടികയിൽ ഇടം നേടി. കേരളത്തിൽ നിന്ന് രമേശ് ചെന്നിത്തലയും പട്ടികയിലുണ്ട്.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ ഭൂപേഷ് ഭാഗേലിനും സുഖ്വിന്ദർ സിങ് സുഖുവിനും പുറമേ അശോക് ഗെലോട്ടും പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും പട്ടികയിലുണ്ട്.
പാർട്ടി വിട്ട കോൺഗ്രസ് സോഷ്യൽ മീഡിയ മുൻ മാനേജറും സിനിമാതാരവുമായിരുന്ന ദിവ്യ സ്പന്ദനയും നാൽപ്പതുപേരിൽ ഒരാളാണ്.
2018-ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ സച്ചിൻ പൈലറ്റും സംസ്ഥാനത്തെ താരപ്രചാരുടെ പട്ടികയിലുണ്ടായിരുന്നു. ഗെലോട്ടുമായി ഉടക്കിയതിന് പിന്നാലെയാണ് ഇദ്ദേഹത്തെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, രാഹുൽഗാന്ധി, സോണിയാഗാന്ധി, പ്രിയങ്കാഗാന്ധി, കെ.സി. വേണുഗോപാൽ, സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ, ജയറാം രമേശ്, പി. ചിദംബരം, കനയ്യ കുമാർ എന്നിവരാണ് പട്ടികയിലെ മറ്റ് പ്രധാനികൾ.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.