സിൽവർ ലൈൻ അടഞ്ഞ അധ്യായമല്ല; മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

ന്യൂഡല്‍ഹി: സിൽവർ ലൈൻ പദ്ധതി അടഞ്ഞ അധ്യായമല്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇതുസംബന്ധിച്ച ചോദ്യത്തിന് പദ്ധതി അടഞ്ഞ അധ്യായമാണെന്ന് ആര് പറഞ്ഞു എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി വൈകാതെ ചർച്ച നടക്കും. ഇത് പിന്നീട് വിശദമായി പറയാമെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. സിൽവർ ലൈൻ ഒരിക്കലും വരില്ലെന്ന് ആവർത്തിക്കുന്ന കേന്ദ്ര സഹമന്ത്രി വി മുരളീധരനെ സാക്ഷിയാക്കിയാണ് സംസ്ഥാനത്തിന് പ്രതീക്ഷ നൽകുന്ന പരാമർശം കേന്ദ്ര റെയിൽവേ മന്ത്രി നടത്തിയത്. വന്ദേഭാരത് എക്‌സ്പ്രസിന്റെ സർവീസ് തിരുവനന്തപുരം മുതൽ കാസർകോട് വരെ നീട്ടിയെന്നും മന്ത്രി അറിയിച്ചു. ഈ മാസം 25 ന് രാവിലെ വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിന് സമര്‍പ്പിക്കും. 24, 25 തിയതികളിലാകും പ്രധാനമന്ത്രി കേരളത്തിലുണ്ടാകുക. 25 ന് നിരവധി റെയില്‍വേ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി വ്യക്തമാക്കി.
രണ്ടുഘട്ടമായി ട്രാക്കുകള്‍ പരിഷ്‌കരിക്കും. ഒന്നരവര്‍ഷത്തിനുള്ളില്‍ ഒന്നാംഘട്ടം പൂര്‍ത്തിയാക്കും. ആദ്യഘട്ടത്തില്‍ 110 കിലോമീറ്റര്‍ വേഗം കൈവരിക്കും. രണ്ടാംഘട്ടത്തില്‍ 130 കിലോമീറ്ററായി ഉയര്‍ത്തും. വളവുകള്‍ നിവര്‍ത്താന്‍ സ്ഥലമേറ്റടുക്കേണ്ടതുണ്ട്. ഇതിന് കൂടുതല്‍ സമയമെടുക്കും. ഡി.പി.ആര്‍. തയ്യാറായിക്കൊണ്ടിരിക്കുകയാണ്. രണ്ടാംഘട്ടം രണ്ടുമുതല്‍ മൂന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയായാക്കുമെന്നും മന്ത്രി പറഞ്ഞു.
വന്ദേഭാരത് വന്ന സ്ഥിതിക്ക് ഇനി സിൽവർലൈൻ നടപ്പിലാകില്ലെന്ന തരത്തിലുളള ചർച്ചകൾ നടക്കുന്നതിനിടെയാണ് റെയിൽവേ മന്ത്രിയുടെ പ്രതികരണം. സിൽവർലൈനിൽ നിന്ന് പിന്നോട്ട് പോകേണ്ടതില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. പദ്ധതിക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് നേരിട്ട് നിവേദനം നൽകിയിരുന്നു. അതേസമയം കെ റെയിലിന്റെ ബദലായിട്ടാണ് വന്ദേഭാരതിനെ ബിജെപി അവതരിപ്പിക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.