Follow the News Bengaluru channel on WhatsApp

തെരുവുകളില്‍ അമ്മുമ്മമാരുടെ തകര്‍പ്പന്‍ സ്കേയ്റ്റിങ്ങുമായി അമ്മൂമ്മമാര്‍: വൈറലായി ചിത്രങ്ങള്‍

തെരുവുകളില്‍ അമ്മുമ്മമാരുടെ തകര്‍പ്പന്‍ റോളര്‍ സ്കേറ്റിംഗ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) -ഉപയോഗിച്ച്‌ സൃഷ്ടിച്ച ഈ മനോഹര ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടി. റിയലിസ്റ്റിക്, ക്രിയേറ്റീവ് വിഷ്വല്‍ സൃഷ്ടിക്കുന്നതില്‍ AI സാങ്കേതികവിദ്യയുടെ മികച്ച തെളിവാണ് ചിത്രങ്ങള്‍. എന്തായാലും ചിത്രം നിരവധി ആളുകളുടെ ഹൃദയം കീഴടക്കി. വാര്‍ദ്ധക്യത്തിലും സ്മാര്‍ട്ടായി അമ്മുമ്മമാരുടെ സ്കേറ്റിംഗ് ചിത്രങ്ങള്‍.

tarqeeb എന്ന ഇന്‍റസ്റ്റാഗ്രാം ഐഡിയില്‍ നിന്ന് ആശിഷ് ജോസാണ് ചിത്രം പങ്കുവച്ചത്. ‘നാനിയുടെ സ്കേറ്റിംഗ്’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. നാലോളം ചിത്രങ്ങളാണ് ഈ സീരീസില്‍ ഉള്ളത്. നാല് ചിത്രങ്ങളും വ്യത്യസ്തരായ എന്നാല്‍ പ്രായം ചെന്ന സ്ത്രീകള്‍ സ്കേറ്റിംഗ് ചെയ്യുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. അമ്മൂമ്മമാര്‍ വിവിധ വേഷങ്ങള്‍ ധരിച്ചായിരുന്നു സ്കേറ്റിംഗ് ചെയ്യുന്നത്. ഓരോ ചിത്രങ്ങളും അതത് ദേശത്തെയും ചിത്രീകരിച്ചിരിക്കുന്നു.

സ്ത്രീകളുടെ വേഷവും സ്ഥലത്തിന്‍റെ പ്രത്യേകതകളും ശ്രദ്ധയില്‍പ്പെടുമ്പോൾ ചിത്രങ്ങള്‍ യഥാര്‍ത്ഥമാണോയെന്ന് ഒരുവേള നമ്മള്‍ തെറ്റിദ്ധരിക്കാനും സാധ്യതയുണ്ട്. അത്രയ്ക്ക് സൂക്ഷ്മാമായിട്ടാണ് ചിത്രമൊരുക്കിയിരിക്കുന്നത്. താജ്മഹലിന്‍റെ നിര്‍മ്മാണത്തിന്‍റെ ദൃശ്യവും ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരെ കൊച്ചു കുട്ടികളായി ചിത്രീകരിച്ചതും നേരത്തെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.