Follow the News Bengaluru channel on WhatsApp

യെമനില്‍ സൗജന്യ ഭക്ഷണവിതരണ കേന്ദ്രത്തിലെ തിക്കിലും തിരക്കിലും പെട്ട് 85 മരണം; നൂറുകണക്കിന് പേർക്ക് ഗുരുതര പരിക്ക്

യെമൻ തലസ്ഥാനമായ സൻആയിൽ സൗജന്യ ഭക്ഷണവിതരണ കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 85 ആയി. നൂറുകണക്കിന് പേർക്ക് പരിക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. അതിനാൽ തന്നെ മരണസംഖ്യ ഇനിയും ഉയരാൻ ഇടയുണ്ടെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സൻആയിയുടെ കിഴക്ക്, ബാബ് അൽ-യെമൻ പ്രദേശത്തെ ഒരു സ്കൂളിലാണ് സൗജന്യ ഭക്ഷണം ഉൾപ്പടെയുള്ള സഹായങ്ങൾ വിതരണം ചെയ്യാനുള്ള കേന്ദ്രം സ്ഥാപിച്ചിരുന്നത്. സഹായം വിതരണം ചെയ്യുന്നതിനിടെ അനിയന്ത്രിതമായ കനത്ത തിരക്കായതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആയുധധാരികളായ ഹൂത്തികൾ ആകാശത്തേക്ക് വെടിയുതിർത്തതിനെ തുടർന്ന് സമീപത്തെ വൈദ്യുത കമ്പിയിൽ തട്ടി ലൈൻ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

വെടിയൊച്ച കേട്ട് പരിഭ്രാന്തരായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ഓടുന്നതിനിടെ പൊട്ടിവീണ വൈദ്യുത ലൈനിൽ കമ്പിയിൽ ചവിട്ടിയതാണ് മരണസംഖ്യ ഉയരാൻ കാരണമായത്. പ്രാദേശിക അധികാരികളെ അറിയിക്കാതെ ധനസഹായം വിതരണം ചെയ്തതാണ് അപകടത്തിന് കാരണമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു. പരുക്കേറ്റ 73 പേർക്ക് ചികിത്സാ സൗകര്യം നൽകിയതായും സനആയിലെ അൽ-തൗറ ഹോസ്പിറ്റലിലെ മുതിർന്ന ഉദ്യോഗസ്ഥനായ മൊതഹെർ അൽ മറൂനി അറിയിച്ചു. പരുക്കേറ്റവരിൽ 20 പേ രുടെ നില ഗുരുതരാവസ്ഥയിലാണെന്നും മരണ സംഖ്യ ഇനിയും ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

സംഭവം നടന്ന ഉടൻ തന്നെ പ്രദേശം അടക്കുകയും മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരെ സംഭവ സ്ഥലത്തേക്ക് നടത്തിവിടുന്നത് തടയുകയും ചെയ്തു. ഹൂത്തി സുപ്രീം പൊളിറ്റിക്കൽ കൗൺസിലിന്റെ പ്രസ് ഓഫീസ്, കൗൺസിൽ പ്രസിഡന്റ് മഹ്ദി അൽ മശാത്ത് ഇരകളുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കമ്മിറ്റി രൂപവത്കരിക്കാൻ ഉത്തരവിടുകയും ചെയ്തു. രണ്ട് സംഘാടകരെ കസ്റ്റഡിയിലെടുത്തതായും അന്വേഷണം നടക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.