ചെന്നൈ – ബെംഗളൂരു വിമാന ടിക്കറ്റ് നിരക്കില്‍ കുറവ്

ബെംഗളൂരു: ബെംഗളൂരു-ചെന്നൈ വിമാനടിക്കറ്റ് നിരക്ക് കുറഞ്ഞു. വേനലവധിയാണെങ്കിലും പൊതുവെ മിക്കദിവസങ്ങളിലും 1,171 രൂപയ്ക്കും 2,000 രൂപയ്ക്കുമിടയിലാണ് ടിക്കറ്റ് ലഭ്യമാക്കിയിരുന്നത്. എന്നാൽ ഇത് ഈയാഴ്ചയിൽ 900 രൂപയിലെത്തി.
കോവിഡിനുശേഷം കുതിച്ചുയർന്നിരുന്ന വിമാനനിരക്ക് കുത്തനെ താഴ്‌ന്നതിന് വിമാന ഇന്ധനത്തിന്റെ വിലക്കുറവുമുതൽ വന്ദേഭാരത് എക്സ്പ്രസിന്റെ വരവുവരെ കാരണമായിട്ടുണ്ട്. വിമാന ഇന്ധനവിലയിൽ കഴിഞ്ഞമാസം നാലുശതമാനം കുറവാണ് എണ്ണക്കമ്പനികൾ വരുത്തിയത്. ആകാശ എയർലൈൻസിന്റേത് ഉൾപ്പെടെ പുതിയ വിമാനസർവീസുകൾ വന്നതും ഐ.ടി. മേഖലയിലെ മാന്ദ്യം കാരണം യാത്രക്കാർ കുറഞ്ഞതും നിരക്കു കുറയ്ക്കാൻ വിമാനക്കമ്പനികളെ നിർബന്ധിതരാക്കി.
വന്ദേഭാരതിന്റെ വരവും ഇതിനു അതിന് ആക്കംകൂട്ടി. വന്ദേഭാരത് എക്സ്പ്രസിൽ 4.25 മണിക്കൂറുകൊണ്ട് ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലെത്താൻ സാധിക്കും. ഇതേദൂരം വിമാനത്തിൽ പോകാൻ 50 മിനിറ്റ് മതിയെങ്കിലും വിമാനത്താവളത്തിൽ സുരക്ഷാപരിശോധനയ്ക്കുള്ള സമയവും വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രാസമയവും അധികം കാണണം.
ബെംഗളൂരു വിമാനത്താവളത്തിൽനിന്ന് നഗരത്തിലെത്തണമെങ്കിൽ സമയവും പണവും ഏറെ ചെലവഴിക്കുകയും വേണം. ഇതെല്ലാം പരിഗണിക്കുമ്പോൾ തീവണ്ടിയാത്രയാണ് പൊതുവെ ആളുകൾ തിരഞ്ഞെടുക്കുക.
അതേസമയം, ചെന്നൈയിൽനിന്ന് അടുത്തുള്ള മറ്റുനഗരങ്ങളിലേക്ക് ഉയർന്ന വിമാനനിരക്കാണ്. 2,459 രൂപ മുതൽ 5,000 രൂപ വരെയാണ് കൊച്ചിയിലേക്കുള്ള നിരക്ക്. തിരുവനന്തപുരത്തേക്ക് ഇത് 3,527 രൂപ മുതൽ 5,842 രൂപ വരെയാണ്. കോഴിക്കോട്ടേക്ക് 3,507 രൂപ മുതൽ 6,472 രൂപ വരെയാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.