മഅദനിയുടെ കേരളത്തിലേക്കുള്ള യാത്ര; കൊല്ലത്ത് പരിശോധന നടത്തി കർണാടക പോലീസ്

പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയെ കേരളത്തിലേക്ക് എത്തിക്കുന്നതിന് മുന്നോടിയായി കർണാടക പോലീസ് കൊല്ലത്തെത്തി പരിശോധന നടത്തി. ഐജി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് അൻവാർശേരിയിലെ സുരക്ഷ സംബന്ധിച്ച് പരിശോധന നടത്തിയത്.
കർണാടക പോലീസ് കേരളത്തിലെ സുരക്ഷ വിലയിരുത്തിയ ശേഷമാകും അദ്ദേഹത്തിന്റെ യാത്രക്ക് അനുമതി നൽകുക. മഅദനി താമസിക്കുന്ന എറണാകുളത്തെ വീടും പോലീസ് സന്ദർശിക്കും. മഅദനിയുടെ സുരക്ഷക്കായി അനുഗമിക്കേണ്ടത് ബെംഗളൂരു പോലീസിലെ റിസർവ് ബറ്റാലിയനാണ്. അകമ്പടിക്കുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ അനുവദിക്കുന്നതിന് അസരിച്ചേ മഅദനിക്ക് യാത്ര ചെയ്യാനാവൂ.
മഅദനിയുടെ കേരളത്തിലേക്കുള്ള വരവ് വൈകുന്നതില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് പിഡിപി നേതാക്കള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ഉച്ചക്ക് 12ന് മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. യാത്രാ ക്രമീകരണങ്ങൾ, സുരക്ഷ കാര്യങ്ങള്‍, ചികിത്സ ഉൾപ്പെടെ പിഡിപി നേതാക്കൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുമായി നേതാക്കള്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
മഅദനിയുടെ കേരളത്തിലേക്ക് വരവ് തടയാൻ പലവിധ ശ്രമങ്ങളുണ്ടായിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പിഡിപി സംസ്ഥാന വൈസ് ചെയർമാൻ അഡ്വ. മുട്ടം നാസർ പറഞ്ഞു. കേരളത്തിൽ മഅദനിക്ക് മികച്ച ചികിത്സാ സൗകര്യം ഒരുക്കണം, മെഡിക്കൽ സംഘത്തെ അനുവദിക്കണം എന്നിവയും ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
