Follow News Bengaluru on Google news

കേരളത്തിലെ നിരത്തുകള്‍ ഇന്നുമുതല്‍ എഐ കാമറ നിയന്ത്രണത്തില്‍; ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും

റോഡപകടങ്ങൾ കുറച്ച്‌ സുരക്ഷിതയാത്ര ഉറപ്പുവരുത്താൻ കേരള സർക്കാർ സംസ്ഥാനത്ത് നടപ്പാക്കുന്ന ഡിജിറ്റൽ എൻഫോഴ്‌സ്‌മെന്റ്‌ പദ്ധതിക്ക്‌ ഇന്ന് തുടക്കമാകും. ഗതാഗത നിയമലംഘനം കണ്ടെത്താൻ എഐ (നിർമിതബുദ്ധി) ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്‌ സ്ഥാപിച്ച 726 കാമറ രാവിലെ മുതൽ പ്രവർത്തിക്കും. 14 ജില്ലയിലെയും പ്രധാന അപകടസാധ്യതാ മേഖലകൾ കേന്ദ്രീകരിച്ചാണ്‌ കാമറകൾ സ്ഥാപിച്ചത്‌. കുറ്റകൃത്യങ്ങൾ കണ്ടെത്തി പിഴ ഈടാക്കുംവിധമാണ്‌ പ്രവർത്തനം. കാമറകളിലൂടെ കണ്ടെത്തുന്ന ഓരോ നിയമലംഘനവും പിഴയായി കണക്കാക്കും. ഒരിടത്ത്‌ അമിതവേഗതയ്‌ക്ക്‌ പിടിക്കപ്പെട്ടാൽ അന്നുതന്നെ വീണ്ടും നിയമം ലംഘിച്ചാൽ പിഴ ചുമത്തും.

726 കാമറയിൽ 675 എണ്ണം നിർമിതബുദ്ധി (എഐ) ഉപയോഗിച്ച്‌ പ്രവർത്തിക്കുന്നവയും ബാക്കി ഫോർ ഡി റീഡർബേസ്‌ എൻഫോൾസ്‌മെന്റ്‌ സിസ്റ്റം കാമറകളുമാണ്‌. ഹെൽമെറ്റ്‌, ഇരുചക്ര വാഹനങ്ങളിലെ രണ്ടിൽ കൂടുതൽ പേരുടെ യാത്ര, മൊബൈൽ ഫോൺ ഉപയോഗം, സീറ്റ്‌ ബെൽറ്റ്‌ ധരിക്കാതിരിക്കൽ, അപകടമുണ്ടാക്കി വാഹനങ്ങൾ നിർത്താതെ പോകൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ എഐ കാമറകൾ സ്വയം കണ്ടുപിടിക്കും. അനധികൃത പാർക്കിങ്‌ കണ്ടെത്താൻ 25ഉം സിഗ്നൽ ജങ്ഷനുകളിലെ ലംഘനങ്ങൾ കണ്ടെത്താൻ 18ഉം അമിതവേഗത കണ്ടെത്താൻ എട്ടും കാമറകളുണ്ട്‌. മികച്ച ദൃശ്യമികവിൽ (മൾട്ടിപ്പിൾ എക്‌സ്‌പ്ലോഷർ) നിയമലംഘനങ്ങളുടെ ചിത്രങ്ങൾ പകർത്തി കൺട്രോൾ റൂമിലേക്ക്‌ അയക്കും. അവിടെനിന്ന്‌ വാഹന ഉടമയ്‌ക്ക്‌ ചിത്രങ്ങൾ ഉൾക്കൊള്ളിച്ച പിഴ നോട്ടീസ്‌ അയക്കും. ഓരോ ജില്ലയിലും കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. തിരുവനന്തപുരം ട്രാൻസ്‌പോർട്ട്‌ കമീഷണറേറ്റിലാണ്‌ കേന്ദ്രീകൃത കൺട്രോൾ റൂമും ഡാറ്റാ സെന്ററും പ്രവര്‍ത്തിക്കുന്നത്. കെൽട്രോൺ വഴി നടപ്പാക്കുന്ന പദ്ധതിയുടെ ചെലവ് 232.15 കോടി രൂപയാണ്. ട്രാഫിക് നിയമലംഘനം നടത്തിയാൽ ആ വിവരം വാഹന ഉടമയുടെ മൊബൈൽ ഫോണിലേക്ക് അപ്പോൾ തന്നെ മെസേജ് ആയി എത്തും.

അതേസമയം ഹെൽമറ്റും സീറ്റും ബെൽറ്റും മാത്രമേ പ്രശ്നമുള്ളൂവെന്ന് കരുതേണ്ട. രണ്ടിലധികം പേർ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നത്, ലൈൻ മറികടന്നുള്ള ഡ്രൈവിങ്, സീറ്റ് ബെൽറ്റ് ഇടാതെയുള്ള യാത്ര, മൊബൈലിൽ സംസാരിച്ചുള്ള യാത്ര ഇവയൊക്കെ നിയമലംഘനങ്ങളായി കാമറയിൽ പതിയും. റോഡിന്റെ നടുവിലൂടെ നീണ്ട വെള്ള വരയാണ് പോകുന്നതെങ്കിൽ അത് ഓവർടേക്ക് ചെയ്യാൻ പാടില്ല. വിട്ട് വിട്ട് വരകൾ വരുമ്പോൾ മാത്രമാണ് ഓവർടേക്ക് ചെയ്യാൻ പാടുള്ളൂ. വെള്ളവരയ്ക്ക് പകരം മഞ്ഞ വരയാണ് നടുവിലൂടെ പോകുന്നതെങ്കിൽ അവിടെ ഒരു കാരണവശാലും ഓവർടേക്കിങ്ങ് പാടില്ല. വളവുകളിൽ വരകളുടെ അതിർത്തി കടന്ന് ഓവർടേക്ക് ചെയ്യുന്നതിനും പിഴയുണ്ട്. വാഹനം ഓടിക്കുമ്പോൾ ഫോൺ കൈയിൽ എടുത്ത് സംസാരിക്കുന്നതിനും പിഴ ഈടാക്കും.

പിഴ തുക ഇങ്ങനെ:

  • ഹെൽമെറ്റ് /സീറ്റ്ബെല്‍റ്റില്ലാതെ യാത്ര – 500 രൂപ
  • അമിതവേഗം -1500
  • മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിങ്- 2000
  • അനധികൃത പാർക്കിങ്- 250
  • പിന്‍സീറ്റില്‍ ഹെല്‍മെറ്റില്ലാത്തത് – 500
  • മൂന്നുപേരുടെ ബൈക്ക് യാത്ര -1000

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.