Follow News Bengaluru on Google news

നെഞ്ചിൽ നിന്ന് ഫോൺ അകറ്റിനിർത്തുക; ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ആപ്പിൾ

ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ആപ്പിൾ. ചില ആപ്പിൾ ഫോണുകൾ ഉപഭോക്താക്കളുടെ ജീവന് ഭീഷണിയാവും എന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കഴിയുന്ന ഉപയോക്താക്കൾ എങ്ങനെ ഫോൺ ഉപയോഗിക്കണം എന്ന മുന്നറിയിപ്പാണ് ആപ്പിള്‍ നൽകിയിരിക്കുന്നത്.

ഇത്തരക്കാർ ഫോണ്‍ നെഞ്ചില്‍ നിന്ന് ഏറെ അകലെ നിര്‍ത്താനാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. ഐഫോണ്‍ 13, 14, എയര്‍പോഡുകള്‍, ആപ്പിള്‍ വാച്ചുകള്‍ ഉള്‍പ്പെടെയുള്ള കമ്പനിയുടെ ഉപകരണങ്ങളാണ് പേസ്മേക്കര്‍ ഉള്‍പ്പെടെ ശരീരത്തില്‍ ഘടിപ്പിച്ചവരുടെ ജീവന്‍ നഷ്ടമാവാൻ ഇടയാകാം എന്ന് കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിൽ പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ ബ്ലോഗ് പോസ്റ്റിലൂടെ ആപ്പിൾ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഹോംപോഡ്, ഐപാഡ്, മാക്ബുക്ക് എന്നിവയ്ക്കും ഇതേ അപകടസാധ്യതയുണ്ടെന്നും പഠനം വെളിപ്പെടുത്തിയിട്ടുണ്ട്. ബീറ്റ്സിന്റെ ഹെഡ്ഫോണുകള്‍ ഉപയോഗിക്കുന്നവരും സൂക്ഷിക്കാന്‍ നിര്‍ദേശമുണ്ട്. ഫോണ്‍ അടക്കമുള്ള ഉപകരണങ്ങള്‍ക്കകത്തുള്ള മാഗ്‌നെറ്റുകളും ഇലക്ട്രോമാഗ്‌നെറ്റുകളും ശരീരത്തില്‍ ഘടിപ്പിച്ച മെഡിക്കല്‍ ഉപകരണങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടുത്തുമെന്നാണ് ആപ്പിള്‍ ബ്ലോഗ്പോസ്റ്റില്‍ സൂചിപ്പിക്കുന്നത്.

പേസ്മേക്കര്‍ പോലെയുള്ള ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്ക് അകത്തുള്ള സെന്‍സറുകള്‍ തൊട്ടടുത്തുള്ള ഫോണിനകത്തെ മാഗ്‌നെറ്റുകളോട് പ്രതികരിക്കും. ഉപകരണങ്ങളുടെ പ്രതികരണശേഷിയെ ഇതു ബാധിക്കുകയും ജീവന്‍രക്ഷാ സേവനങ്ങളെ തടസപ്പെടുത്തുകയും ചെയ്യാനിടയുണ്ട്. അതുകൊണ്ട് ഫോണ്‍ നെഞ്ചില്‍ നിന്ന് സുരക്ഷിതമായ അകലത്തില്‍ വയ്ക്കാനാണ് ആപ്പിള്‍ നിര്‍ദേശിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.