Follow the News Bengaluru channel on WhatsApp

ലോകത്തിലെ ഏറ്റവും വലിയ റോക്കറ്റ് സ്റ്റാര്‍ഷിപ്പ് വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ചു; ദൃശ്യങ്ങള്‍

ടെക്സാസ്: ലോകത്തിലെ ഏറ്റവും വലിയ റോക്കറ്റായ സ്റ്റാര്‍ഷിപ്പ് വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ചു. ബഹിരാകാശ പേടകത്തിന്റെ ആദ്യ പരീക്ഷണ പറക്കലിനിടെയാണ് സംഭവം. ഉപഗ്രഹങ്ങളും ബഹികാരാകാശ ടെലിസ്‌കോപ്പുകളും ബഹിരാകാശത്തെത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്‌പേസ് എക്‌സിന്റെ രൂപകല്‍പ്പന ചെയ്ത സ്റ്റാര്‍ഷിപ്പ് റോക്കറ്റാണ് പൊട്ടിത്തെറിച്ചത്.

ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ കമ്പനിയാണ് സ്‌പേസ് എക്‌സ്. സ്‌പേസ് എക്‌സിന്റെ ഇതുവരെ നിര്‍മിച്ചതില്‍ വച്ച് ഏറ്റവും ശക്തമായ റോക്കറ്റായിരുന്നു ഇത്. നൂറുപേരെ വഹിക്കാന്‍ ശേഷിയുള്ള പേടകത്തിന്റെ വാഹകശേഷി 150 മെട്രിക് ടണ്‍ ആണ്. 400 അടിയാണ് ഇതിന്റെ നീളം.

ആദ്യഘട്ട റോക്കറ്റ് ബൂസ്റ്ററില്‍ നിന്ന് മൂന്ന് മിനുട്ടിനുള്ളില്‍ സ്റ്റാര്‍ഷിപ്പ് കാപ്‌സ്യൂള്‍ വേര്‍പെടുത്താന്‍ ഷെഡ്യൂള്‍ ചെയ്തിരുന്നു. പക്ഷേ വേര്‍പിരിയല്‍ സംഭവിക്കാത്തിനാല്‍ റോക്കറ്റ് പൊട്ടിത്തെറിക്കുകയാണുണ്ടായത്. ആദ്യ പരീക്ഷണ വിക്ഷേപണമായതിനാല്‍ ബഹിരാകാശ സഞ്ചാരികള്‍ ഉണ്ടായിരുന്നില്ല. എന്താണ് പിഴവ് സംഭവിച്ചതെന്ന് എഞ്ചിനീയര്‍മാര്‍ നിര്‍ണ്ണയിച്ചുകഴിഞ്ഞാല്‍, അവര്‍ക്ക് മറ്റ് പ്രോട്ടോടൈപ്പ് സ്റ്റാര്‍ഷിപ്പുകളുടെ ടെസ്റ്റ് ഫ്‌ലൈറ്റുകളില്‍ മാറ്റങ്ങള്‍ ഉള്‍പ്പെടുത്താന്‍ കഴിയും എന്നാണ് ലഭിച്ചിരിക്കുന്ന വിവരം. ടീമുകള്‍ ഡാറ്റ അവലോകനം ചെയ്യുന്നത് തുടരുകയും തങ്ങളുടെ അടുത്ത ഫ്‌ലൈറ്റ് ടെസ്റ്റിനായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നും സ്‌പേസ് എക്‌സ് അറിയിച്ചു.

ടെക്സാസില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. തിങ്കളാഴ്ച വൈകിട്ട് റോക്കറ്റിന്റെ ആദ്യ വിക്ഷേപണം നടത്താന്‍ സ്പേസ് എക്സ് ശ്രമിച്ചിരുന്നു. എന്നാല്‍, വാല്‍വിലുണ്ടായ തകരാര്‍ മൂലം ഒമ്പതു മിനുട്ട് മുമ്പ് വിക്ഷേപണം മാറ്റിവെക്കുകയായിരുന്നു.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.