അഞ്ച് പതിറ്റാണ്ടുകളുടെ തർക്കത്തിന് ഒടുവിൽ വിരാമം; അസം – അരുണാചൽ പ്രദേശ് അതിർത്തി തർക്കത്തിന് അന്ത്യം

ന്യൂഡൽഹി: അഞ്ച് പതിറ്റാണ്ടു നീണ്ട അസം – അരുണാചൽ പ്രദേശ് അതിർത്തി തർക്കത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ഒടുവിൽ വിരാമം. ഇരു സംസ്ഥാന സർക്കാരുകളെയും പ്രതിനിധീകരിച്ച് മുഖ്യമന്ത്രിമാർ ധാരണാപത്രം ഒപ്പിട്ടു.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡുവുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടിരിക്കുന്നത്. വർഷങ്ങൾ നീണ്ട അതിർത്തിത്തർക്കം പരിഹരിക്കുന്നതിനായി അസം സർക്കാർ നിയമിച്ച 12 പ്രാദേശിക കമ്മിറ്റികൾ നൽകിയ ശുപാര്‍ശകൾ സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചിരുന്നു. നിയമമന്ത്രി കിരൺ റിജ്ജുവും സന്നിഹിതനായിരുന്നു.
അസമും അരുണാചൽ പ്രദേശും തമ്മിൽ 804 കി.മീ. നീളമുള്ള അതിർത്തിയാണുള്ളത്. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തിത്തർക്കം ബ്രിട്ടിഷ് ഭരണകാലം മുതൽ തുടങ്ങിയതാണ്. 1873ൽ ബ്രിട്ടൻ ഇന്നർ ലൈൻ റെഗുലേഷൻ പ്രഖ്യാപിച്ചിരുന്നു. ഇതോടെ സമതലങ്ങളും കുന്നുകളും തമ്മിൽ ഒരു സാങ്കൽപ്പിക അതിർത്തിയുണ്ടായി. 1915ൽ ഈ അതിർത്തിയെ നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ ട്രാക്സ് എന്നു വിശേഷിപ്പിച്ചു. കുന്നുകളുടെ ഭാഗമാണ് ഇന്നത്തെ അരുണാചൽ.
സ്വാതന്ത്ര്യത്തിനു പിന്നാലെ അസം സർക്കാർ ഈ മേഖലയിൽ അവകാശവാദം ഉന്നയിച്ചു. 1972ലാണ് അരുണാചൽ പ്രദേശ് എന്ന കേന്ദ്രഭരണ പ്രദേശം രൂപീകൃതമാകുന്നത്. 1987ൽ സംസ്ഥാന പദവിയും ലഭിച്ചു. 1990കൾ മുതൽ ഇരു സംസ്ഥാനങ്ങൾക്കുമിടയിൽ അതിർത്തിത്തർക്കം പതിവായിരുന്നു.
ഇന്ത്യയുടെയും വടക്കുകിഴക്കൻ പ്രദേശങ്ങളുടെയും ചരിത്രത്തിലെ സുവർണ നിമിഷമാണിത്. അരുണാചൽ പ്രദേശും അസമും തമ്മിൽ നിലനിൽക്കുന്ന അതിർത്തി തർക്കം എന്നെന്നേക്കുമായി പരിഹരിച്ചിരിക്കുന്നു. സമാധാനവും വികസനവും കളിയാടുന്ന, സംഘർഷങ്ങളില്ലാത്ത വടക്കു കിഴക്കൻ സംസ്ഥാനങ്ങളെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം യാഥാർഥ്യമാക്കുന്നതിൽ നിർണായക ചുവടുവയ്പാണിത് എന്ന് അമിത് ഷാ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.