കാശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന് സിബിഐയുടെ സമൻസ്, ചോദ്യം ചെയ്യലിന് അടുത്ത ആഴ്ച്ച ഹാജരാകണം

ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് സമന്‍സ് അയച്ച് സിബിഐ. ജമ്മു കശ്മീരിലെ റിലയന്‍സ് ഇന്‍ഷുറന്‍സ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ടുള്ള കേസില്‍ ചോദ്യം ചെയ്യാനാണ് മാലിക്കിന് വിളിപ്പിച്ചിരിക്കുന്നത്. ഈ മാസം 28 നാണ് സത്യപാല്‍ മാലിക് സിബിഐ മുമ്പാകെ ഹാജരാകേണ്ടത്. 300 കോടിരൂപ കോഴ വാഗ്ദാനം ചെയ്യപ്പെട്ടുവെന്ന വെളിപ്പെടുത്തലിലാണ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്.
പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്രസർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയുള്ള സത്യപാൽ മാലിക്ക് അടുത്തിടെ നടത്തിയ പ്രതികരണങ്ങൾ വിവാദമായിരുന്നു. ജവാൻമാരെ കൊണ്ടുപോകാൻ വിമാനം നൽകാത്തതും സ്ഫോടക വസ്തു നിറച്ച കാർ രഹസ്യാന്വേഷണ ഏജൻസി കണ്ടെത്താത്തതും വീഴ്ചയാണെന്ന് മാലിക്ക് പറഞ്ഞിരുന്നു. പ്രധാനമന്ത്രിയോട് ഇതിനെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ ഇക്കാര്യം പുറത്ത് മിണ്ടരുതെന്ന് അദ്ദേഹം നിർദ്ദേശിച്ചിരുന്നവെന്നും മാലിക്ക് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ സി.ബി.ഐ ആവശ്യപ്പെട്ടിരിക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.