ചരിത്രവിജയം ആവർത്തിക്കാൻ ഐഎസ്ആർഒ; പിഎസ്എൽവി -55 വിക്ഷേപണം നാളെ

ബെംഗളൂരു: ബഹിരാകാശ വിക്ഷേപണ രംഗത്ത് ചരിത്രവിജയം ആവർത്തിക്കാൻ വീണ്ടുമൊരുങ്ങി ഐഎസ്ആർഒ. ഈ വർഷത്തെ മൂന്നാമത്തെ വിക്ഷേപണത്തിനാണ് ഐഎസ്ആർഒ തയ്യാറെടുക്കുന്നത്. നാളെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ പിഎസ്എൽവി-സി 55 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം നടക്കുക.
വാണിജ്യ വിക്ഷേപണത്തിന്റെ ഭാഗമായി ടെലിയോസ്-2 എന്ന രണ്ട് സിംഗപ്പൂർ ഉപഗ്രഹങ്ങളാണ് ബഹിരാകാശത്തിലേക്ക് കുതിച്ചുയരുക. പിഎസ്എൽവിസി 55 ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിക്കുന്ന രണ്ട് ഉപഗ്രഹങ്ങൾക്ക് മാത്രം 757 കിലോഗ്രാം ഭാരമുണ്ട്. രണ്ട് വലിയ ഉപഗ്രഹങ്ങൾക്കൊപ്പം സിന്തറ്റിക് അപ്പേർച്ചർ റഡാറും ലുമെലൈറ്റ്-4 എന്ന നാനോ ഉപഗ്രഹവും വിക്ഷേപിക്കും.
ബഹിരാകാശ നിരീക്ഷണത്തിനും മൂടൽമഞ്ഞ്, ആകാശ അപകടങ്ങൾ എന്നിവയ്‌ക്ക് സഹായകരമാകുന്ന തെളിവാർന്ന് ചിത്രങ്ങൾ ചിത്രങ്ങൾ എടുക്കാനുള്ള പ്രത്യേക സജ്ജീകരണവും വിക്ഷേപണ വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.
നാലു ഘട്ടങ്ങളുള്ള ഈ വിക്ഷേപണ വാഹനത്തിന്റെ രണ്ടു ഘട്ടങ്ങൾ ഖര ഇന്ധനവും (ഒന്നും, മൂന്നും), രണ്ടു ഘട്ടങ്ങൾ ദ്രാവക ഇന്ധനവുമാണ് (രണ്ടും,നാലും)ഉപയോഗിക്കുന്നത്. ഇത്തവണ കൂടുതൽ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയാണ് ഐഎസ്ആർഒ പിഎസ്എൽവി-55 വികസിപ്പിച്ചത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
